‘ശരീരത്തില്‍ ഇന്നും ബോംബിന്റെ ചീളും പേറി നടക്കുന്നവനാണ്, ഇടത് രാഷ്ട്രീയം മായില്ല’; പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്ന് ജിജോ തില്ലങ്കേരി

ആകാശ് തില്ലങ്കേരിയുടെ കമന്റ് ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുമെന്ന് ഫേസ്ബുക്കിലൂടെ സൂചിപ്പിച്ച് തില്ലങ്കേരി ഗ്യാങില്‍ ഉള്‍പ്പെട്ട ജിജോ തില്ലങ്കേരി. പാര്‍ട്ടി മെമ്പറായി നില്ക്കുമ്പോള് ചെയ്യാന്‍ പാടില്ലാത്തത് ചെയ്തുവെന്നും ഇത് തിരിച്ചറിഞ്ഞാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നതെന്നും ജിജോ പറഞ്ഞു. പാര്‍ട്ടി തന്നെ പുറത്താക്കിയെന്ന വാദം തെറ്റാണെന്നും ജിജോ പറഞ്ഞു. ( jijo thillankeri says he would return to the party)
ഉളുപ്പില്ലാതെ എന്ന് ആയിരംവട്ടം കേള്‍ക്കേണ്ടി വന്നാലും തെരുവിലിട്ട് പരസ്യമായി തള്ളിപ്പറഞ്ഞാലും മനസിലുള്ള ഇടത് രാഷ്ട്രീയം മാഞ്ഞ് പോകില്ലെന്നാണ് ജിജോ പറയുന്നത്. ശരീരത്തില്‍ ഇന്നും ബോംബിന്റെ ചീളും പേറി നടക്കുന്നയാളാണ് താന്‍. വിമര്‍ശനങ്ങളെ ഉള്‍കൊണ്ട് പാര്‍ട്ടിയിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കും. പാര്‍ട്ടിക്ക് ബോധ്യം വരും വരെ കാത്തിരിക്കുമെന്നും ജിജോ തില്ലങ്കേരി പറഞ്ഞു.
Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തങ്ങളുടെ ചില പ്രവൃത്തികള്‍ മാധ്യമങ്ങള്‍ക്ക് കൊത്തിവലിക്കാനും രാഷ്ട്രീയ എതിരാളികള്‍ക്ക് ചട്ടുകമാകാനും കാരണമായതില്‍ പ്രയാസമുണ്ടെന്നും ജിജോ തില്ലങ്കേരി പറയുന്നു. പാര്‍ട്ടിയേയും നേതാക്കളേയും അപമാനിച്ചിട്ടില്ല. പ്രാദേശികമായ വിഷയത്തില്‍ ചിലര്‍ സ്ഥാനത്തിന് യോജിക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ വിമര്‍ശിച്ചതും തെറി പറഞ്ഞെന്നതും സത്യമാണെന്നും ജിജോ തില്ലങ്കേരി കൂട്ടിച്ചേര്‍ത്തു.
Story Highlights: jijo thillankeri says he would return to the party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here