ഹൈഡ്രോളിക് തകരാർ; കോഴിക്കോട് നിന്ന് ദമ്മാമിലേക്കുള്ള വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി; അപകടങ്ങളില്ല

ഹൈഡ്രോളിക് തകരാർ മൂലം കോഴിക്കോട് നിന്നും ദമ്മാമിലേക്ക് രാവിലെ 09:44 ന് പറന്നുയർന്ന എയർ ഇന്ത്യയുടെ IX 385 എക്സ്പ്രസ്സ് വിമാനം തിരുവനതപുരത്ത് അടിയന്തിമായി ഇറക്കി. കോഴിക്കോട് നിന്നും പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ പിൻഭാഗം നിലത്തുരയുകയായിരുന്നു. തുടർന്ന്, ഹൈഡ്രോളിക് ഗിയറിന് തകരാറുണ്ടായി. തുടർന്നാണ് അടിയന്തര ലാൻഡിങ്ങിനായി വിമാനം തിരുവന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്. കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്ങ്ങൾ മൂലം തിരുവന്തപുരത്തേക്ക് ലാൻഡിംഗ് മാറ്റുകയായിരുന്നു. Kozhikode to Dammam flight landed safely
Read Also: കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാര്‍
ദമാം വരെ പോകുന്നതിനുള്ള ഇന്ധനം വിമാനത്തിൽ ഉണ്ടായിരുന്നതിനാൽ ലാൻഡിംഗ് ചെയുന്ന സമയത്തെ അപകടം ഒഴിവാക്കാനായി എയർപോർട്ടിന് സമീപം ആകാശത്ത് വട്ടമിട്ട് പറക്കുകയിരുന്നു. 182 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇന്ത്യൻ സമയം ഉച്ചക്ക് 12:15 വിമാനം തിരുവനതപുരം വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വിമാനത്താവളത്തിന് അകത്തും പുറത്തും കനത്ത സുരക്ഷാ സജ്ജീകരണങ്ങൾ അധികൃതരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് തീർത്തിരുന്നു.
Story Highlights: Kozhikode to Dammam flight landed safely
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here