Advertisement

നിയമസഭ പാസാക്കിയ ബില്ലുകളുടെ കാര്യത്തിൽ ഗവർണറുടെ തുടർനീക്കം ഉറ്റുനോക്കി സർക്കാർ

February 24, 2023
Google News 2 minutes Read
legislative assembly governor bills

നിയമസഭ പാസാക്കിയ ബില്ലുകളുടെ കാര്യത്തിൽ ഗവർണറുടെ തുടർനീക്കം ഉറ്റുനോക്കി സർക്കാർ. രാജ്ഭവന്റെ തീരുമാനം ഇനിയും വൈകിയാൽ കോടതിയെ സമീപിക്കുന്നതടക്കം സർക്കാർ പരിഗണിച്ചേക്കും. അതേസമയം, വഖഫ് – സഹകരണ നിയമ ഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിട്ടേക്കുമെന്നും സൂചനകളുണ്ട്. (legislative assembly governor bills)

സർവകലാശാല – ലോകായുക്ത നിയമ ഭേദഗതി ബില്ലുകളിലാണ് ഗവർണർ ഇപ്പോഴും ഉടക്കിട്ടു നിൽക്കുന്നത്. മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകിയെങ്കിലും, ബില്ലുകളിൽ കൂടുതൽ പരിശോധനയും പഠനവും വേണമെന്ന നിലപാടിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഞ്ചു മന്ത്രിമാർ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഇനിയും വ്യക്തത വേണമെന്ന ഗവർണറുടെ നിലപാട്, വെല്ലുവിളിയായിട്ടാണ് സർക്കാർ കാണുന്നത്. തീരുമാനമെടുക്കാതെ ബില്ലുകൾ ഇനിയും പിടിച്ചുവയ്ക്കാനാണ് ഗവർണറുടെ ഭാവമെങ്കിൽ, കോടതിയിലേക്ക് പോകാം എന്നുള്ളതാണ് സർക്കാരിന്റെയും സമീപനം. ഗവർണറും അക്കാര്യം മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ വഖഫ് – സഹകരണ നിയമഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിട്ടേക്കുമെന്നാണ് സൂചന. സർക്കാർ കോടതിയിലേക്ക് പോയാലും ഒപ്പിട്ട ബില്ലുകൾ ചൂണ്ടിക്കാട്ടി പ്രതിരോധം തീർക്കാനാകും ഗവർണറുടെ നീക്കം.

Read Also: ഭരണകാര്യങ്ങള്‍ വിശദീകരിക്കുക മുഖ്യമന്ത്രിയുടെ ബാധ്യത; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

നിയമപരമായി നിലനിൽക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണ് സർവകലാശാല – ലോകായുക്ത ഭേദഗതി ബില്ലുകൾ പിടിച്ചു വച്ചിരിക്കുന്നതെന്ന വാദവും ഗവർണർക്ക് കോടതിയിൽ ഉന്നയിക്കാം. ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങുമോ എന്നുള്ളതും നിർണായകമാണ്. അത്തരമൊരു നീക്കം മുഖ്യമന്ത്രി നടത്തിയാൽ, വിട്ടുവീഴ്ചയ്ക്ക് ഗവർണർ തയ്യാറാകുമോ എന്നത് മറ്റൊരു ചോദ്യം. ഗവർണർ – സർക്കാർ പോര് അപ്രതീക്ഷിത ട്വിസ്റ്റുകളിലേക്ക് കടക്കുമോ അതോ നിയമ പോരാട്ടത്തിന് വഴി തുറക്കുമോ എന്നതാണ് ഇനി ശ്രദ്ധേയം.

Story Highlights: legislative assembly governor arif mohammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here