കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം ആയൂരില്‍ ഒറ്റയ്ക്ക് താമസിച്ചു വന്ന മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആയൂര്‍ ഇളമാട് സജു മന്ദിരത്തില്‍ 46 വയസുള്ള സജു കുമാറിനെയാണ് കട്ടിലില്‍ചാരി നിലത്തു മരണപ്പെട്ട് ഇരിക്കുന്ന നിലയില്‍കണ്ടെത്തിയത്. (man found dead under mysterious circumstances in kollam)
സജുകുമാറിന്റെ മാതാവ് മരിച്ചതിനുശേഷം വീട്ടില്‍ സജു കുമാര്‍ ഒറ്റക്കാണ് താമസിച്ചു വരുന്നത്. സുഹൃത്തുക്കളുമൊത്ത് സജുകുമാര്‍ മദ്യപിക്കുന്നശീലമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീടിന്റെ രണ്ട് കതകുകളും തുറന്നു കിടക്കുന്നത് കണ്ട സഹോദരന്‍ വീട്ടില്‍ എത്തി നോക്കിയപ്പോഴാണ് സജുകുമാര്‍ നിലത്തു കട്ടിലില്‍ ചാരി മരിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്.
സജുകുമാറിന്റെ കയ്യിലും,മുതുകിലും, വയറിലും മുറിവേറ്റ പാടുകള്‍ ഉണ്ട്.എന്നാല്‍ ഇത് മൃതദേഹം ഉറുമ്പരിച്ചു ഉണ്ടായതാകാം എന്നുള്ള പ്രാഥമിക നിഗമനത്തിലാണ് ചടയമംഗലം പൊലീസ്.
Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്
സയന്റിഫിക് ഉദ്യോഗസ്ഥരെയും വിരലടയാള വിദഗ്ധരെയും സംഭവസ്ഥലത്തെത്തിച്ച് തളിവുകള്‍ ശേഖരിച്ചു. സജുകുമാറിന്റെ ദേഹത്ത് മുറിവേറ്റ പാടുകള്‍ ഉണ്ടെന്നും അത് പൊലീസ് അന്വേഷിക്കണമെന്നും പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Story Highlights: man found dead under mysterious circumstances in kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here