ചെക്ക് റിപ്പബ്ലിക്കിലേക്കും പോളണ്ടിലേക്കും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ടോട്ടല്‍ ട്രാവല്‍ സര്‍വീസ് ഉടമ അറസ്റ്റില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്. കടവന്ത്ര ചെറുപറമ്പത്ത് റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ടോട്ടല്‍ ട്രാവല്‍ സര്‍വീസ് എന്ന സ്ഥാപന ഉടമയായ സെബാസ്റ്റ്യനാണ് പിടിയിലായത്. (man who extorted lakhs from many people by offering jobs abroad, arrested)
വിദേശ രാജ്യങ്ങളായ ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട് എന്നിവടങ്ങളിലേക്ക് ജോബ് വിസ ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ പേരില്‍ നിരവധി ആളുകളില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി ജോബ് വിസ ശരിയാക്കി കൊടുക്കയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്തില്ല. തുടര്‍ന്ന് തട്ടിപ്പിന് ഇരയായവര്‍ പൊലീസില്‍ പരാതിപെടുകയായിരുന്നു. പരാതി ലഭിച്ചത് അനുസരിച്ച് കേസ് എടുത്ത് , എറണാകുളം ടൗണ്‍ സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ടോട്ടല്‍ ട്രാവല്‍ സര്‍വീസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ സെബാസ്റ്റ്യന്‍ എന്നയാള്‍ പിടിയിലായത്.
Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്
ടോട്ടല്‍ ട്രാവല്‍ സര്‍വീസ് എന്ന സ്ഥാപനം വിദേശത്ത് ജോബ് വിസ ശരിയാക്കി കൊടുക്കുന്നതിന് ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചു വന്നിരുന്നതെന്നും പൊലീസ് കണ്ടെത്തി.ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
Story Highlights: man who extorted lakhs from many people by offering jobs abroad, arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here