ആക്ഷനിൽ വിസ്മയിപ്പിക്കാൻ ധ്രുവ് സര്‍ജയുടെ ‘മാര്‍ട്ടിന്‍’; പാന്‍ ഇന്ത്യൻ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധ്രുവ് സര്‍ജയുടെ പാന്‍ ഇന്ത്യൻ ചിത്രം ‘മാര്‍ട്ടിൻ’-ന്റെ ടീസര്‍ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയില്‍ നിന്ന് മറ്റൊരു ആക്ഷന്‍ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്. ടീസർ പുറത്തിറങ്ങി 24 മണിക്കൂർ കഴിയുന്നതിന് മുൻപ് തന്നെ 21 മില്യണിൽ അധികം കാഴ്ചക്കാരെ നേടി മാർട്ടിൻ യു ട്യൂബ് ട്രെൻഡിങ്ങിലെ ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
നടന്‍ ധ്രുവ സര്‍ജ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രേക്ഷകർക്ക് ഒരു ദൃശ്യ വിസ്മയം സമ്മാനിക്കാനാണ് ധ്രുവിന്റെ വരവ് എന്ന് ടീസർ കാണുമ്പോൾ തന്നെ മനസിലാകും. ആരാധകരെ ത്രില്ലടിപ്പിക്കാന്‍ പോന്നതെല്ലാം ചിത്രത്തിലുണ്ടെന്ന് സംവിധായകന്‍ എ പി അര്‍ജുന്‍ ടീസറിലൂടെ പറഞ്ഞുവെച്ചിരിക്കുന്നു.
ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ടീസര്‍. പാകിസ്താന്‍ ജയിലില്‍ തടവിലാക്കപ്പെട്ട നായകന്റെ മാസ് എന്‍ട്രി കാണിക്കുന്ന ടീസറില്‍ അവിടെ നിന്ന് ഇന്ത്യയിലേക്ക് കഥയെ എങ്ങനെ ബന്ധിപ്പിച്ചുവെന്നറിയാന്‍ ടീസര്‍ കണ്ടവരില്‍ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്. മൊത്തമൊരു പവര്‍ പാക്ക്ഡ് സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. നടനായ അര്‍ജുന്‍ സര്‍ജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് നിര്‍മ്മിക്കുന്നത്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്‌ഡെ, എഡിറ്റര്‍ കെ എം പ്രകാശ്.
Story Highlights: ‘Martin’ Teaser out; Dhruva Sarja promises an action fiesta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here