Advertisement

ഇടുക്കിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച സംഭവം; പ്രതി പിടിയില്‍

February 24, 2023
Google News 3 minutes Read
tribal youth was beaten up in Idukki Accused in custody

ഇടുക്കിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച കേസില്‍ അടിമാലി സ്വദേശി ജസ്റ്റിന്‍ പിടിയില്‍. എസ് സി എസ് ടി കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ആദിവാസി യുവാവിനെ മര്‍ദ്ദിച്ച മറ്റൊരു പ്രതി സഞ്ജു ഒളിവിലാണ്.(tribal youth was beaten up in Idukki Accused in custody)

മര്‍ദ്ദനമേറ്റ കഞ്ഞിക്കുഴി സ്വദേശി വിനീതിനെ ഇന്നലെ രാത്രി പൊലീസ്, സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. അടിമാലി സ്വദേശി ജസ്റ്റിനും, കണ്ടാല്‍ അറിയാവുന്ന താടി വെച്ച മറ്റൊരാളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് മൊഴി. ഇതിനു പിന്നാലെയാണ് എസ് സി എസ് ടി പീഡന നിരോധന നിയമപ്രകാരം അടിമാലി പൊലീസ് കേസെടുത്തത്. പ്രതികളില്‍ ഒരാളായ ജസ്റ്റിനെ ഇന്ന് രാവിലെ ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

Read Also: സഞ്ചി പരിശോധിച്ചു, മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ആള്‍ക്കൂട്ടം വിചാരണ ചെയ്‌തെന്ന്‌ പൊലീസ്

ഉത്സവം അലങ്കോലപ്പെടുത്തി എന്ന കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ഇന്നലെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. മൊഴിയിലുള്ള കണ്ടാലറിയാവുന്ന രണ്ടാമത്തെയാള്‍ അടിമാലി സ്വദേശി സഞ്ജുവാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിലുള്ള ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇടുക്കി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എസ്‌സിഎസ്ടി കമ്മീഷന്‍ ഇടപെട്ടതോടെയാണ് പൊലീസ് നടപടിയിലേക്ക് കടന്നത്. സ്വമേധയാ കേസെടുക്കാമെന്നിരിക്കെ പൊലീസ് ഒരു നടപടിയും സ്വീകരിക്കാതിരുന്നത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. മര്‍ദ്ദനത്തെ കുറിച്ച് അറിയില്ലെന്ന ആദ്യ ഘട്ടത്തിലെ പൊലീസ് വാദം തള്ളിക്കൊണ്ട് സംഘട്ടന സമയത്ത് പൊലീസ് സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Story Highlights:tribal youth was beaten up in Idukki Accused in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here