പാലക്കാട് കാട്ടിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

പാലക്കാട് മംഗലംഡാം തളികക്കല്ലിൽ ഉൾക്കാട്ടിലെ തോട്ടിൽ പ്രസവിച്ച ആദിവാസി യുവതി സുജാതയുടെ കുട്ടി മരിച്ചു. വെള്ളം കിട്ടാത്തതിനാലാണ് കാടിനകത്ത് പ്രസവിച്ചത് എന്നായിരുന്നു യുവതിയുടെ ഭർത്താവ് കണ്ണൻ പറഞ്ഞിരുന്നത്. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് യുവതിയേയും കുഞ്ഞിനേയും ഇന്നലെ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു.
കഴിഞ്ഞ പതിനേഴാം തീയതി തൃശ്ശൂർ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയ യുവതിയെ ആശുപത്രി ചികിത്സകളെ കുറിച്ച് ധാരണ ഇല്ലാത്തതിനാൽ 18ന് ബന്ധുക്കൾ വീട്ടിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു.
തുടർന്ന് രക്തസ്രാവം അനുഭവപ്പെട്ടതോടെ യുവതിയുമായി ബന്ധുക്കൾ കാടിനകത്ത് പോയി പ്രസവം നടത്തുകയായിരുന്നു. ഊരിൽ വെളളമില്ലാത്തതിനാലാണ് പ്രസവത്തിന് കാട്ടിൽ പോയതെന്ന് യുവതിയുടെ ഭർത്താവ് കണ്ണൻ പറഞ്ഞു.
Story Highlights: Adivasi woman’s baby died Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here