മാറ്റങ്ങളുമായി ആർമി അഗ്നിവീർ റിക്രൂട്ട്‌മെന്റ്: ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 15 വരെ

ഈ വർഷം മുതൽ ആർമി അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഇന്ത്യൻ ആർമി പുതിയ രീതി നടപ്പിലാക്കുന്നു. ഇന്നലെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടന്ന പത്രസമ്മേളനത്തിൽ ആർമി അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പുതിയ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് റിക്രൂട്ടിംഗ് അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ പി.രമേഷ് വിശദീകരിച്ചു. ഉദ്യോഗാർഥികൾ ആദ്യം പൊതുപ്രവേശന പരീക്ഷയ്ക്ക് വിധേയനാകണം എന്നതാണ് പ്രധാന മാറ്റം. പരീക്ഷയുടെ സിലബസിലും രീതിയിലും മാറ്റമില്ല.(agniveer recruitment registration extended till march 15 )
അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (10-ാം ക്ലാസ് & എട്ടാം പാസ്), അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നിവയ്‌ക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 16 മുതൽ 15 മാർച്ച് 23 വരെ ചെയ്യാം.
Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്
പൊതുപ്രവേശന പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ റിക്രൂട്ട്‌മെന്റ് റാലികൾക്കായി നാമനിർദ്ദേശം ചെയ്ത സ്ഥലങ്ങളിലേക്ക് വിളിക്കും. റിക്രൂട്ട്‌മെന്റ് റാലികളുടെ മറ്റ് നടപടിക്രമങ്ങളിൽ മാറ്റമില്ല. പൊതുപ്രവേശന പരീക്ഷാ ഫലത്തെയും ഫിസിക്കൽ ടെസ്റ്റ് മാർക്കിനെയും അടിസ്ഥാനമാക്കിയുള്ളതാണ് അന്തിമ മെറിറ്റ് ലിസ്റ്റ്.
ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് തികച്ചും നിഷ്പക്ഷവും, സുതാര്യവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണ്. ആയതിനാൽ ഇടനിലക്കാരുടെ ചതിയിൽ വീഴരുതെന്ന് മേജർ ജനറൽ പറഞ്ഞു.
മാറ്റിയ നടപടിക്രമം റിക്രൂട്ട്‌മെന്റ് സമയത്ത് മെച്ചപ്പെടുത്തിയ വൈജ്ഞാനിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും രാജ്യത്തുടനീളം മികച്ച രീതിയിൽ റാലി നടത്താനും കഴിയും. റിക്രൂട്ടിംഗ് റാലികളിൽ വലിയ ജനക്കൂട്ടം ഒത്തുകൂടുന്നത് കുറയ്ക്കുകയും അതിലൂടെ ഭരണപരമായ ക്രമീകരണങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും.
രാജ്യത്തിന്റെ നിലവിലെ സാങ്കേതിക പുരോഗതിയുമായി സമന്വയിപ്പിച്ച്, ലളിതവും കഴിവുറ്റതുമായ പ്രകടനം കാഴ്ച്ച വയ്ക്കാൻ ഉദ്യോഗാർഥികൾക്ക് ഈ പ്രക്രിയയിലൂടെ സാധിക്കും.
നിശ്ചിത വിഭാഗങ്ങൾക്കുള്ള രജിസ്‌ട്രേഷനുള്ള പ്രായം, വിദ്യാഭ്യാസം, യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Story Highlights: agniveer recruitment registration extended till march 15
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here