തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂർ ചാവക്കാട് ചേറ്റുവ ദേശീയ പതിയിലെ ഒമാനയൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് രാത്രി 10 നാണ് സംഭവം. കാറിന്റെ മുൻവശത്തു നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വലിയ അപകടം ഒഴിവായി. തൃശൂർ മാപ്രാണം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.(car caught fire in thrissur)
Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്
യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാർ തീ നിയന്ത്രണ വിധേയമാക്കി. കാറിൽ ഉണ്ടായിരുന്നത് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരാണ്. കാറിന്റെ മുൻവശം കത്തിയമർന്നു. നാട്ടുകാർ വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്. കാറിന് മറ്റ് തരാകാറുകരളുണ്ടായിരുന്നില്ല. തീ പിടുത്തതിന്റെ കാരണം വ്യക്തമല്ല. ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: car caught fire in thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here