Advertisement

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് പോകവെ കൂട്ട കരച്ചിൽ; മരിച്ചെന്നുകരുതിയ പിഞ്ചുകുഞ്ഞിന് പുതുജീവന്‍ നല്‍കി പൊലീസുകാരന്‍

February 25, 2023
Google News 2 minutes Read

കണ്ണൂരിൽ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് പുതുജീവന്‍ നല്‍കി സിവില്‍ പൊലീസ് ഓഫീസർ മുഹമ്മദ് ഫാസില്‍. കേരള പൊലീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിക്കായി പോകവെയാണ് സമീപത്തെ വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ടെത്തിയ മുഹമ്മദ് ഫാസില്‍ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.(civil police officer saves infants life in kannur)

മയ്യില്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് മുഹമ്മദ് ഫാസില്‍. ഡ്യൂട്ടിക്കിടെ സമീപത്തെ വീട്ടില്‍ നിന്നും കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ ഫാസില്‍ കണ്ടത് നിശ്ചലമായി കിടക്കുന്ന കുഞ്ഞിനെയായിരുന്നു. കുട്ടി മരിച്ചെന്നു കരുതി എല്ലാവരും നിലവിളിക്കുകയായിരുന്നു. സമയം പാഴാക്കാതെ ഫാസില്‍ കുഞ്ഞിന് കൃത്രിമ ശ്വാസം അടക്കം നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്

പോസ്റ്റിന്റെ പൂര്‍ണരൂപം:

മയ്യില്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് ഫാസില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിക്കായി പോകവെയാണ് സമീപത്തെ വീട്ടില്‍ നിന്നും കൂട്ട കരച്ചിലും ബഹളവും കേട്ടത്. ശബ്ദം കേട്ട് വീട്ടിലേക്ക് കുതിച്ചെത്തിയ ഫാസില്‍ 9 മാസം പ്രായമായ കുട്ടി നിശ്ച്ചലമായി കിടക്കുന്നതും എല്ലാവരും കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടെന്ന് കരുതി നിലവിളിക്കുന്നതുമാണ് കണ്ടത്. സന്ദര്‍ഭത്തില്‍ പതറാതെ ഉടന്‍ തന്നെ കുട്ടിക്ക് കൃത്രിമ ശ്വാസമടക്കമുള്ള പരിചരണം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഫൈസലിന് കഴിഞ്ഞു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ച് കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുത്തിയ സഹപ്രവര്‍ത്തകന് അഭിനന്ദനങ്ങള്‍.

Story Highlights: civil police officer saves infants life in kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here