ദം ബിരിയാണിയല്ല, വെറൈറ്റിയ്ക്ക് ഒരു ദം ചായ; വൈറൽ വിഡിയോ

വ്യത്യസ്തമായ രുചിയിലും രൂപത്തിലും എന്തിനധികം ഈ ലോകത്തിന്റെ വിവിധകോണുകളിൽ ഉള്ള ഭക്ഷണസാധനങ്ങൾ പോലും നമുക്ക് ചുറ്റും ഇന്ന് ലഭ്യമാണ്. അതിനായി ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടതില്ലെന്ന് സാരം. പല ഭക്ഷണ പദാർത്ഥങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതുപോലെ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചയായിരിക്കുകയാണ് ദം ചായ. ദം ബിരിയാണി ആളുകൾക്ക് പരിചിതമാണെങ്കിലും ദം ചായ ആള് പുതിയതാണ്.
നമുക്ക് ചുറ്റും ചായപ്രേമികളായ ആളുകൾ നിരവധി പേരുണ്ട്. തങ്ങളുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്തമായി ചായ ഉണ്ടാക്കുന്നവരെയും നമുക്ക് അറിയാം. പക്ഷെ ഈ “ദം കി ചായ്” എത്ര പേർക്ക് പരിചിതമാണ് എന്നത് സംശയമാണ്? വളരെയധികം സമയവും ക്ഷമയും ആവശ്യമുണ്ട് ഈ ചായ തയ്യാറാക്കാൻ എന്നത് ശ്രദ്ധേയം.
സ്പൂൺസ് ഓഫ് ഡൽഹി എന്ന പേജാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വൈറലായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ, “ദം കി ചായ്” എങ്ങനെ ഉണ്ടാക്കാമെന്ന് കാണിക്കുന്നു. ആദ്യം, ഒരു കപ്പിൽ കുറച്ച് വെള്ളം ചേർത്ത് അതിന്മേൽ ഒരു മസ്ലിൻ തുണി ഇട്ടു. അടുത്തതായി, അവർ അതിൽ കുറച്ച് ചായപൊടി, പഞ്ചസാര, ഇഞ്ചി, ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട എന്നിവ ഇട്ടു. 3 കപ്പ് വെള്ളം ഒരു പ്രഷർ കുക്കറിലേക്ക് ഒഴിച്ചു, മസ്ലിൻ തുണികൊണ്ടുള്ള കപ്പ് 5-6 മിനിറ്റ് തിളപ്പിക്കാൻ കുക്കറിനുള്ളിൽ വെച്ചു.
പിന്നീട് കപ്പിൽ നിന്ന് മസ്ലിൻ തുണി അഴിച്ചുമാറ്റുമ്പോൾ ഒരു കട്ടൻ ചായയുടെ മിശ്രിതം ലഭിക്കും. ഈ മിശ്രിതം കുറച്ച് തിളച്ച പാൽ ചേർത്തതോടെ ദം ചായ റെഡി..” വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും എതിർത്തും നിരവധി കമന്റുകളാണ് വരുന്നത്. ഇത്തരം നിരവധി ഭക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here