ഹാരിസണ്‍ കൈയേറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍; കേസ് ഫയല്‍ ചെയ്യാന്‍ ഉത്തരവ്

ഇടുക്കി ജില്ലയിലെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈയേറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. കൈയേറ്റത്തിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇടുക്കിയില്‍ ഹാരിസണും മറ്റു കമ്പനികളും കൈയേറിയ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്. കേസുകള്‍ക്ക് നേതൃത്വം നല്‍കുന്ന സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സജി കൊടുവത്തിനെയാണ് ജില്ലയിലെ കേസുകള്‍ ഫയല്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയത്. ഇതിനു സഹായിക്കാനായി ലെയ്സണ്‍ ഓഫീസറെ നിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. (Government order to file case in Harrison malayalam Encroachement)
ഹാരിസണും മറ്റു കമ്പനികളും കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ കേസ് ഫയല്‍ ചെയ്യാന്‍ 2019ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഇതുവരേയും നടപ്പായില്ല. ഇക്കാര്യം 24 ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെയാണ് കേസ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ നടപടി ഊര്‍ജിതമാക്കിയത്. ഏറ്റവും കൂടുതല്‍ കൈയേറ്റങ്ങളുള്ള ഇടുക്കി ജില്ലയില്‍ കേസ് ഫയല്‍ ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയാണുണ്ടായത്. ഇതിന് പരിഹാരമായിട്ടാണ് സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജില്ലയില്‍ നാല് പ്ലീഡര്‍മാരുടെ ഔദ്യോഗിക കാലാവധി അവസാനിച്ചതിനാല്‍ സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യാന്‍ കാലതാമസം നേരിടുന്നതായി ഉത്തരവില്‍ വ്യക്തമാക്കുന്നു.
Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്
വിഷയം സങ്കീര്‍ണമായതിനാലും കേസുകള്‍ പഠിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരും. കാലപ്പഴക്കം ചെന്ന രേഖകള്‍ പരിശോധിക്കേണ്ടതുണ്ട്. വിഷയത്തില്‍ പ്രാവീണ്യമുള്ള അഭിഭാഷകര്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുടെ ഓഫീസില്‍ ഇല്ല. ഈ സാഹചര്യത്തില്‍ കേസ് നടത്തിപ്പിനായി സംസ്ഥാനതലത്തില്‍ നിയോഗിച്ച സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സജി കൊടുവത്തിന് ഇടുക്കി ജില്ലയിലെ കേസുകള്‍ കൂടി കൈമാറുകയായിരുന്നു. സമയബന്ധിതമായി കേസ് ഫയല്‍ ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. ഇതിനായി ഇദ്ദേഹത്തെ സഹായിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ ലെയിസണ്‍ ഓഫീസറായി നിയമിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Story Highlights: Government order to file case in Harrison malayalam Encroachement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here