Advertisement

‘അന്ന് സഞ്ചരിച്ച ഓട്ടോറിക്ഷ’;വയനാട്ടിൽ മരണപ്പെട്ട ഓട്ടോ ഡ്രൈവറുമൊത്തുള്ള ഓര്‍മ പങ്കുവച്ച് രാഹുല്‍ ഗാന്ധി

February 25, 2023
Google News 3 minutes Read

വയനാട് മുട്ടിൽ കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2021 ഏപ്രിലില്‍ നടത്തിയ വയനാട് സന്ദര്‍ശനത്തില്‍ മരണപ്പെട്ട വി വി ഷെരീഫിന്റെ ഓട്ടോയില്‍ രാഹുല്‍ സഞ്ചരിച്ചിരുന്നു. (rahul gandhi condolences on wayanad autorickshaw driver death)

ഷരീഫിനോടൊപ്പം 2021 ഏപ്രിലിൽ എടുത്ത ഫോട്ടോ പങ്കുവച്ചാണ് ഫേസ്ബുക്കിലൂടെ വേദന അറിയിച്ച് രാഹുൽ രംഗത്തെത്തിയത്. വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് വയനാട്ടിൽ നിന്നുള്ള ഭീകരമായ അപകട വാ‍ർത്തയെന്നും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വയനാട് എം പി കൂടിയായ രാഹുൽ കുറിച്ചു.

‘കേരളത്തിലെ വയനാട്ടില്‍ നിന്നുള്ള അതിദാരുണമായ റോഡപകട വാര്‍ത്ത അഗാധമായി അസ്വസ്ഥതയുണ്ടാക്കുന്നു. മരണപ്പെട്ട വി വി ഷെരീഫ്, അമ്മിണി എന്നിവരുടെ കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അനുശോചനം. പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്

2021 ഏപ്രിലില്‍ വയനാട് സന്ദര്‍ശനത്തില്‍ ഷെരീഫുുമായി സംവദിക്കാന്‍ അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ വിനയവും വിവേകവും തൊഴിലാളി വര്‍ഗത്തിന്റെ ജീവിതത്തിലും പോരാട്ടത്തിലും എനിക്ക് അടുത്ത തിരിച്ചറിവ് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ തളരാത്ത ആത്മാവ് എനിക്ക് എന്നും ഒരു പ്രചോദനമായിരിക്കും’, രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വയനാട് മുട്ടില്‍ വാര്യാട് ദേശീയപാതയിലാണ് അപകടം നടന്നത്. കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചതിന് ഒപ്പം കാറും സ്‌കൂട്ടിയും കൂടി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് അതീവ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഇരുവരെയും ഉടന്‍ തന്നെ കൈനാട്ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Story Highlights: rahul gandhi condolences on wayanad autorickshaw driver death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here