Advertisement

പ്രൗഢമായ ആഘോഷ പരിപാടികൾ; നാലു ദിവസം നീണ്ടു നിന്ന സൗദി സ്ഥാപക ദിനാഘോഷം സമാപിച്ചു

February 25, 2023
2 minutes Read
Saudi Foundation Day celebration ended

പ്രൗഢമായ ആഘോഷ പരിപാടികളോടെ സൗദി സ്ഥാപക ദിനാഘോഷത്തിന് സമാപനം. നാലു ദിവസം നീണ്ടു നിന്ന പരിപാടികളാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ അരങ്ങേറിയത്. തലസ്ഥാനത്തെ പ്രകമ്പനം കൊളളിച്ച സൈനിക മാര്‍ച്ചായിരുന്നു സ്ഥാപക ദിന ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണം. ( Saudi Foundation Day celebration ended ).

Read Also: സൗദിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം പ്രവര്‍ത്തന സജ്ജം

രാജ്യത്തിന്റെ സൈനിക ശേഷിയും കരുത്തും വിളംബരം ചെയ്ത മാര്‍ച്ചില്‍ വിവിധ സേനാ വിഭാഗങ്ങള്‍ പങ്കെടുത്തു. സായുധരായ വനിതാ സൈനികരും മാര്‍ച്ചില്‍ പങ്കാളികളായി. റിയാദ് കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറിയില്‍ മജിലിസ് എന്ന പേരില്‍ ഒരുക്കിയ പരിപാടിയില്‍ സൗദിയുടെ സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്യുന്ന വിവിധ ഡോകുമെന്ററികളുടെ പ്രദര്‍ശനവും ചര്‍ച്ചയും നടന്നു.

സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്ന് പരമ്പരാഗത നൃത്തമായ അര്‍ദ എന്നിവ ഉള്‍പ്പെടെ വിപുലമായ കലാവിരുന്നാണ് ഒരുക്കിയത്. രാജ്യത്തിന്റെ പൈതൃകം പുതു തലമുറക്ക് പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞ വര്‍ഷം മുതലാണ് സ്ഥാപക ദിനം ആചരിക്കാന്‍ തുടങ്ങിയത്.

Story Highlights: Saudi Foundation Day celebration ended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top