സൗദിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം പ്രവര്‍ത്തന സജ്ജം

സൗദിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം പ്രവര്‍ത്തന സജ്ജമായതായി കമ്യൂണിക്കേഷന്‍സ് ആന്റ് ടെക്‌നോളജി കമ്മീഷന്‍. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ വ്യാപിച്ചതോടെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് കൂടുതല്‍ സൗകര്യപ്രദമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ( High speed internet access in rural villages Saudi Arabia ).
Read Also: സൗദി സ്ഥാപക ദിനം: ചരിത്രവും പൈതൃകവും ആഘോഷമാക്കി രാജ്യം
21,000 ഗ്രാമങ്ങളെ പ്രാദേശിക ശൃംഖലകളുമായി ബന്ധിപ്പിച്ച് കൂടുതല്‍ കവറേജ് ലഭ്യമാക്കുന്ന ടെലികോം പദ്ധതി നേരത്തെ നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനം. 50 ലക്ഷം ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ അതിവേഗ ഇന്റര്‍നെറ്റിന് കഴിയുമെന്ന് കമ്യൂണിക്കേഷന്‍, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചു.
നെറ്റ്‌വര്‍ക്ക് കവറേജ് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ അധിക നിരക്ക് ഈടാക്കാതെ കവറേജുളള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറിന്റെ സേവനം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. പ്രതിദിനം ഏഴ് ടെറാബൈറ്റ് ഡാറ്റ ലോക്കല്‍ റോമിംഗ് വഴി ഉപയോഗിക്കുന്നുണ്ട്. ദിവസം ശരാശരി 2.36 ലക്ഷം ഉപഭോക്താക്കളാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. സൗദിയില്‍ ആറ് കമ്പനികളാണ് മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Story Highlights: High speed internet access in rural villages Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here