84 രാജ്യങ്ങള്‍ കറങ്ങാൻ ചിലവായത് വിമാന ടിക്കറ്റ് മാത്രം; താരമായി ദമ്പതികൾ…

ഒരു ബ്രേക്ക് എല്ലാവരും ആഗ്രഹിക്കാറുണ്ട്. ജോലിയിൽ നിന്നും മറ്റു തിരക്കുകളിൽ നിന്നും മാറി കുറച്ച് ദിവസം നമുക്ക് മാത്രമായി ചെലവഴിക്കുക. അതിന് മിക്കവരുടെയും പരിഹാരം യാത്രകൾ തന്നെയാണ്. അതിൽ നമ്മൾ പോകാൻ ആഗ്രഹിക്കുന്ന കുറച്ച് സ്ഥലങ്ങളും ഉണ്ടാകും. എന്നാൽ ഈ ആഗ്രഹം മാറ്റിവെക്കുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന് കയ്യിൽ കാശില്ലാത്തതാണ്. എന്നാൽ വിമാനടിക്കറ്റ് മാത്രം ചെലവാക്കി 84 രാജ്യങ്ങൾ കറങ്ങിയ ലിസി സീയറാണ് ഇപ്പോൾ താരം.
ലിസിക്കൊപ്പം യാത്രകളിൽ പങ്കാളിയും ഒപ്പമുണ്ട്. 51 കാരിയായ ലിസിയും ഭർത്താവ് അലൻ വെസ്റ്റോളുമാണ് ഇത്തരത്തിൽ യാത്ര ചെയ്ത് ആളുകളെ അമ്പരിപ്പിച്ചിരിക്കുന്നത്. യാത്രകൾ ഏറെ ഇഷ്ടമായിരുന്നെങ്കിലും തന്റെ വരുമാനം വെച്ച് യാത്രകൾ ചെയ്യുക എന്നത് ലിസിക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. പിന്നീടുള്ള ലിസിയുടെ ചിന്ത എങ്ങനെ ചെലവ് കുറച്ച് യാത്രകൾ നടത്താമെന്നായിരുന്നു. അങ്ങനെയാണ് അവസാനം ഹോം എക്സ്ചേഞ്ച് എന്ന ഒരു വെബ്സൈറ്റ് ലിസിയുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഓരോ വർഷവും $175 അതായത് 14,478 രൂപ മുതൽ ആരംഭിക്കുന്ന വാർഷിക അംഗത്വ ഫീസ് നല്‍കിയാല്‍ ലോകമെമ്പാടുമുള്ള താമസത്തിന് ലഭ്യമായ വീടുകളുടെ വിവരങ്ങള്‍ ഈ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. കൂടാതെ നമ്മുടെ രാജ്യത്ത് സന്ദർശനത്തിനായി എത്തുന്ന വിദേശികള്‍ക്ക് താമസിക്കാനായി നമ്മുടെ വീടും നൽകണം. അങ്ങനെയാണ് തങ്ങളുടെ സ്വപ്നം പൂർത്തീകരിക്കാൻ ഹോം എക്സ്ചേഞ്ചിനെ ആശ്രയിക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചു.
അങ്ങനെ ഈ വെബ്സൈറ്റിന്‍റെ സഹായത്തോടെ നിരവധി രാജ്യങ്ങള്‍ ഇരുവരും സന്ദർശിച്ചു. 400 യൂറോ മാത്രമാണ് ബാലി യാത്രയ്ക്ക് തനിക്ക് വിമാനക്കൂലിയായി ചിലവായതെന്നാണ് ലിസി പറയുന്നു. ഹോം എക്സ്ചേഞ്ച് എന്ന വെബ്സൈറ്റ് ഉപയോഗിച്ച് ഇറ്റലി, ഹംഗറി, ജർമ്മനി, സ്പെയിൻ തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉള്ള 84 രാജ്യങ്ങളാണ് ഇതിനോടകം സന്ദർശിച്ചു കഴിഞ്ഞു.
Story Highlights: Women-visited-more-than-80-countries-in-six-years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here