Advertisement

സിസിഎൽ: കേരള സ്ട്രൈക്കേഴ്സിന് രണ്ടാം തോൽവി

February 26, 2023
1 minute Read

സെലബ്രറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. രണ്ടാം മത്സരത്തിൽ കർണാടക ബുൾഡോസേഴ്സിനെതിരെ എട്ട് വിക്കറ്റിനാണ് കേരളത്തിൻ്റെ പരാജയം. ആദ്യ സ്പെല്ലിൽ 23 റൺസ് ലീഡ് വഴങ്ങിയ കേരളം രണ്ടാം സ്പെല്ലിൽ 83 റൺസ് വിജലയക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇത് വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഏഴാം ഓവറിൽ കർണാടക മറികടന്നു.

ആദ്യ സ്പെല്ലിൽ കേരള സ്‍ട്രൈക്കേഴ്‍സ് അഞ്ച് വിക്കറ്റ് നഷ്‍ടത്തിൽ 101 റൺസ് എടുത്തു. ഇതിന് മറുപടിയായി കർണാടക 5 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടി. തുടർന്ന് രണ്ടാം സ്പെല്ലിൽ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് നേടി. രണ്ട് സ്പെല്ലിലും രാജീവ് പിള്ളയാണ് (32 പന്തിൽ 54), (18 പന്തിൽ 43 നോട്ടൗട്ട്) കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയത്. രണ്ടാം സ്പെല്ലിൽ 11 പന്തിൽ 20 റൺസെടുത്ത സിദ്ധാർത്ഥ് മേനോനും കേരളത്തിനായി തിളങ്ങി.

Story Highlights: ccl kerala strikers lost karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top