വേനൽ ചൂടിൽ വെന്തുരുകി കേരളം; കണ്ണൂരും തൃശൂരും പാലക്കാടും കനത്ത ചൂട്

കേരളം വേനൽ ചൂടിൽ വെന്തുരുകുന്നു. പകൽസമയങ്ങളിൽ പലയിടത്തും 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. കണ്ണൂരും തൃശൂരും പാലക്കാടും കഴിഞ്ഞ ദിവസം താപനില 40ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി. ഉച്ചസമയത്ത് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ( Heavy heat in Kannur, Thrissur and Palakkad ).
Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്
ഫെബ്രുവരി മാസം അവസാനിക്കും മുൻപ് തന്നെ സംസ്ഥാനത്ത് വേനൽ ചൂടിൽ പൊള്ളുകയാണ് കേരളം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ ഓട്ടോമെറ്റിക് വെതർ സ്റ്റേഷനുകളിൽ പലയിടത്തും കഴിഞ്ഞദിവസം 40 ഡിഗ്രി സെൽഷ്യസിനടുത്താണ് താപനില രേഖപ്പെടുത്തിയത്. കണ്ണൂർ വിമാനത്താവളം 39.6 ഡിഗ്രി സെൽഷ്യസ്, ഇരിക്കൂർ 38.9 ഡിഗ്രി സെൽഷ്യസ്, തൃശൂർ വെള്ളാനിക്കര 38.9 ഡിഗ്രി സെൽഷ്യസ്, തൃശൂർ പീച്ചി 38.8 ഡിഗ്രി സെൽഷ്യസ്, കണ്ണൂർ ചെമ്പേരി 38.7 ഡിഗ്രി സെൽഷ്യസ്, പാലക്കാട് മണ്ണാർക്കാട് 38.4ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് കൂടുതൽ ചൂടനുഭപ്പെട്ട പ്രദേശങ്ങളുടെ പട്ടിക.
ഓട്ടോമെറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള ഈ കണക്കിൽ വ്യക്തക്കുറവുണ്ടെങ്കിലും സംസ്ഥാനത്ത് അപകടരമാം വിധം താപനില കൂടുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഉച്ചസമയത്ത് തുടർച്ചയായി വെയിൽ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണം,
നിർജ്ജലീകരണം തടയാൻ കൂടുതൽ വെള്ളം കുടിക്കണം, എന്നീ നിർദേശങ്ങൾക്കൊപ്പം കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മാർച്ചിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ വളരെ നേരത്തെ സംസ്ഥാനത്ത് ചൂട് കനത്തത് വരൾച്ചയിലേക്ക് നയിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
Story Highlights: Heavy heat in Kannur, Thrissur and Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here