ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് സൗദി അറേബ്യയെന്ന് പുതിയ ഇന്ത്യൻ സ്ഥാനപതി

ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് സൗദി അറേബ്യയെന്ന് പുതുതായി നിയമിതനായ ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍. ഏറ്റവും മികച്ച ഉഭയകക്ഷി സൗഹൃദവും സുശക്തമായ ബന്ധവുമാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ നിലനിക്കുന്നതെന്നും സ്ഥാനപതി പറഞ്ഞു. സൗദിയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു സ്ഥാനപതി. (india ambassador saudi arabia)
ഇന്ത്യ-സൗദി ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 75-ാമത് സ്വാതന്ത്ര്യ ദിനം ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന വേളയില്‍ ഇരു രാഷ്ട്രങ്ങളുടെയും ബന്ധം കൂടുതല്‍ സുദൃഢമായി. പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവും കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനവും സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗത്ത് കൂടുതല്‍ മുന്നേറാന്‍ സഹായിച്ചു.
Read Also: പ്രൗഢമായ ആഘോഷ പരിപാടികൾ; നാലു ദിവസം നീണ്ടു നിന്ന സൗദി സ്ഥാപക ദിനാഘോഷം സമാപിച്ചു
സൗദിയിലെ വിഷന്‍ 2030 പരിഷ്‌കരണങ്ങള്‍ കൂടുതല്‍ അവസരമാണ് ഒരുക്കിയിട്ടുളളത്. 25 ലക്ഷം ഇന്ത്യക്കാര്‍ അധിവസിക്കുന്ന സൗദിയില്‍ ഇരു രാഷ്ട്രങ്ങളെയും ബന്ധിപ്പിക്കുന്ന സുപ്രധാന ഘടകമാണ് പ്രവാസികള്‍. ഇന്ത്യക്കാര്‍ സൗദി അറേബ്യയുടെ വികസനത്തിനു നല്‍കിയ സംഭാവനകളെ ഭരണാധികാരികള്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. റിയാദ് ഇന്ത്യന്‍ എംബസി പൂര്‍ണമായും പ്രവാസികളുടെ ക്ഷേമത്തിനും സഹായത്തിനും സുസജ്ജമാണ്. ഇതിനായി എംബസിയുടെ കവാടങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും തുറന്നിട്ടിരിക്കുകയാണെന്നും സ്ഥാനപതി വ്യക്തമാക്കി.
പ്രവാസി കൂട്ടായ്മകളും പൗരപ്രമുഖരും സ്ഥാനപതിയെ പൂച്ചെണ്ട് സമ്മാനിച്ചും പൊന്നാട അണിഞ്ഞും സ്വീകരിച്ചു. ഷിഹാബ് കൊട്ടുകാട്, സാജന്‍ ലത്തീഫ്, നിയാസ് അഹമദ്, മുഹമ്മദ് ഗുലാം, സന്തോഷ് ഷെട്ടി, സതീഷ് കുമാര്‍ ദീപക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സലിം മുഹിയുദ്ദീന്‍, മൈമൂന അബാസ്, തഖിയുദ്ദീന്‍ മിര്‍ എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സൈഗം ഖാന്‍ സ്വാഗതവും അബ്ദുല്‍ അഹദ് സിദ്ദീഖി നന്ദിയും പറഞ്ഞു.
Story Highlights: india ambassador saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here