കരബാവോ കപ്പ്: ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് – ന്യൂ കാസ്റ്റിൽ യുണൈറ്റഡ് പോരാട്ടം

ഇംഗ്ലീഷ് ഫുട്ബോളിലെ കപ്പ് ടൂർണമെന്റായ കരബാവോ കപ്പ് ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂ കാസ്റ്റിൽ യുണൈറ്റഡും ഏറ്റുമുട്ടും. ലണ്ടനിലെ വെംമ്പ്ളി സ്റ്റേഡിയം മത്സരത്തിന് വേദിയാകും. ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം അരങ്ങേറുക. ഇംഗ്ലീഷ് ഫുട്ബാളിൽ സീസണിലെ ആദ്യ കിരീടമായ കരബാവോ കപ്പ് എന്ത് വിലകൊടുത്തും നേടുക എന്നതായിരിക്കും ഇന്ന് ഇരു ടീമുകളുടെയും ലക്ഷ്യം. മുൻ സീസണുകളിൽ നേരിടേണ്ടി വന്ന മോശം അവസ്ഥയിൽ നിന്ന് പരിവർത്തനത്തിന്റെ പാതയിലാണ് ഇരുടീമുകളും. Manchester United to face Newcastle in Carabao Cup final
എറിക് ടെൻ ഹാഗിന്റെ വരവോടെ ലഭിച്ച പുത്തനുണർവാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കരുത്ത്. കഴിഞ്ഞ സീസണിന്റെ അവസാനം ടീമിന്റെ സാരഥ്യം ഏറ്റെടുത്ത ടെൻ ഹാഗിന് കീഴിൽ ചുവന്ന ചെകുത്താന്മാരുടെ ആദ്യ ഫൈനൽ കൂടിയാണിത്. കിരീടം നേടാൻ സാധിക്കാത്ത ആറ് സീസണുകൾക്ക് ശേഷം ആരാധകർക്ക് ആഘോഷിക്കാനുള്ള സാഹചര്യം ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുക്കും എന്നാണ് ആരാധകരുടെ വിശ്വാസം.
Read Also: നാടകീയം മാഡ്രിഡ് ഡെർബി; പത്ത് പേരായി ചുരുങ്ങിയിട്ടും സമനില പിടിച്ച് അത്ലറ്റികോ മാഡ്രിഡ്
പരിവർത്തനത്തിന്റെ പാതയിലുള്ള മറ്റൊരു ക്ലബാണ് ന്യൂ കാസ്റ്റിൽ. 1955ൽ അവസാനമായി എഫ്എ കപ്പ് കിരീടം നേടിയ ശേഷം 68 വർഷം കിരീടവരൾച്ച നേരിട്ട ന്യൂ കാസ്റ്റിലിന് പഴയ പ്രതാപത്തിലേക്ക് തിരികെ പോകുന്നതിനുള്ള സുവർണാവസരമാണ് ഇന്നത്തെ മത്സരം. കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഭീഷണിയിലായിരുന്ന ക്ലബ്ബിനെ സൗദി അറേബ്യ ആസ്ഥാനമായ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്തിരുന്നു. മുഖ്യ പരിശീലകനായി എഡ്ഡി ഹൊവിനെ നിയമിക്കുകയും പുതിയ താരങ്ങളെ ക്ലബ്ബിലെത്തിക്കുകയും ചെയ്തതോടെ ടീം ഉഷാറായി. നിലവിൽ ഇംഗ്ലീഷ് ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള ടീം ചാമ്പ്യൻസ് ലീഗ് യോഗ്യതയുടെ തൊട്ടരിലാണ്.
Story Highlights: Manchester United to face Newcastle in Carabao Cup final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here