Advertisement

‘കുട്ടികളെ ലൈവ് സെഷനുകൾക്ക് ഉപയോഗിക്കുന്നു’; ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിൽ 12 പേർ അറസ്റ്റിൽ

February 26, 2023
Google News 1 minute Read

ഓപ്പറേഷൻ പി ഹണ്ടുമായി ബന്ധപ്പെട്ട പരിശോധനയിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഐടി ജീവനക്കാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള ആളുകളുണ്ട്. 142 കേസുകളാണ് സംസ്ഥാന വ്യാപകമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 270 ഇലക്ട്രോണിക്സ് ഉപകരണങ്ങളും കണ്ടെത്തി. അതിൽ ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ, മോഡം തുടങ്ങിയവ ഉൾപ്പെടുന്നു.

കുട്ടികളെ ലൈവ് സെഷനുകൾക്കായി ഉപയോഗിക്കുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് പൊലീസ് നടത്തിയിരിക്കുന്നത്. നേരത്തെ നിരോധിച്ച ലിങ്കുകൾ ഉപയോഗിച്ചാണ് ഇത്തരം നീക്കമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ പ്രത്യേക സോഫ്റ്റ്‌വെയറുകൾ ഇവർ ഉപയോഗിക്കുന്നുണ്ട്.

Story Highlights: operation p hunt 12 arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here