Advertisement

വിഴിഞ്ഞത്ത് ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

February 26, 2023
Google News 2 minutes Read
Young woman found dead husband is absconding

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശിനി പ്രിന്‍സി (32) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് അന്തോണി ദാസന്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.(Young woman found dead husband is absconding)

പ്രിന്‍സിയെ ഇന്ന് രാവിലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിക്കുംമുന്‍പേ മരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read Also: പ്രവാസിയെ തട്ടി കൊണ്ടുപോയി കവർച്ച; കാമുകിയും സംഘവും അറസ്റ്റിൽ

പ്രിന്‍സിയുടെ കഴുത്തിലെ അസ്വാഭാവികമായ പാടുകള്‍ കണ്ടതോടെ ഡോക്ടറാണ് പൊലീസില്‍ വിവരമറിയിച്ചത്. പ്രിന്‍സിയും ഭര്‍ത്താവും തമ്മില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുവന്നെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Story Highlights: Young woman found dead husband is absconding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here