ആരോഗ്യാവസ്ഥ വളരെ മോശമെന്ന് മഅദനി; ജീവൻ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി സംയുക്ത പ്രസ്താവന

ബെംഗളൂരു സ്ഫോടനക്കേസിൽ ജാമ്യത്തിലുള്ള അബ്ദുൽ നാസർ മഅദനിയുടെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന. അശോകൻ ചരുവിൽ, കെ സച്ചിദാനന്ദൻ, സെബാസ്റ്റ്യൻ പോൾ, സണ്ണി എം കപിക്കാട്, ആർ അജയൻ, നടി ജോളി ചിറയത്ത്, അഡ്വ. കുക്കു ദേവകി, സിദ്ധിക്ക് കാപ്പൻ്റെ ഭാര്യ റൈഹാന സിദ്ധീക്ക് തുടങ്ങിയവരൊക്കെ പ്രസ്താവനയിൽ ഒപ്പുവച്ചു.

ഏതാനും ദിവസങ്ങൾക്കു മുൻപ് സൈനസൈറ്റിസ് എന്ന് തോന്നിക്കുന്ന വേദന ഉണ്ടായെന്നും സ്ട്രോക്ക് പോലെ മുഖം കോടി വലതുകയ്യുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തതായി അബ്ദുൽ നാസർ മഅദനി അറിയിച്ചിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സുപ്രിംകോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിൻ്റെ തീരുമാനം. നിലവിൽ ബെംഗളൂരുവിലാണ് മഅദനി.
2014 മുതൽ സുപ്രിംകോടതി അനുവദിച്ച നിബന്ധനകളോടെ ജാമ്യത്തിൽ കഴിയുകയാണ് മഅദനി. കേസിന്റെ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കുമെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ അന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കേസിന്റെ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ല.
Story Highlights: Abdul Nazer Mahdani treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here