Advertisement

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പേരിൽ വ്യാജ കാസ്റ്റിംഗ് കോൾ

February 27, 2023
Google News 1 minute Read
friday film house

നിർമാതാവ് വിജയ് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പേരിൽ വ്യാജ കാസ്റ്റിംഗ് കോൾ. പുതിയ സിനിമയിലേക്ക് പെൺകുട്ടികളെ ക്ഷണിച്ചുകൊണ്ടാണ് കാസ്റ്റിംഗ് കോൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ലോഗോ അടക്കമാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ, ഈ കാസ്റ്റിംഗ് കോൾ വ്യാജമാണെന്ന് ഫ്രൈഡേ ഫിലിം ഹൗസ് തന്നെ അറിയിച്ചു. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചു എന്നും ഫ്രൈഡേ ഫിലിം ഹൗസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

‘ഫേക്ക് അലർട്ട് : ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു എന്ന വ്യാജേന സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ പോസ്റ്റർ ഫേക്കാണ്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. വഞ്ചിക്കപ്പെടാതിരിക്കുക.’- ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

പൂവാലൻ പൂച്ച എന്ന സിനിമയിലേക്ക് സാരി ഉടുക്കാനറിയുന്ന, ഡാൻസ് കളിക്കാൻ അറിയുന്ന 15നും 35നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ ബന്ധപ്പെടുക എന്നതാണ് വ്യാജ കാസ്റ്റിംഗ് കോൾ പോസ്റ്ററിലുള്ളത്.

Story Highlights: fake casting call friday film house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here