Advertisement

കിഫ്ബി വായ്പയെ സംസ്ഥാനത്തിൻറെ പൊതു കടത്തിൽ പെടുത്തിയ തീരുമാനം കേന്ദ്രത്തിന് തിരുത്തേണ്ടി വരും : കെ.എൻ ബാലഗോപാൽ

February 27, 2023
Google News 2 minutes Read
kn balagopal against central govt on kiifb

കിഫ്ബി വായ്പയെ സംസ്ഥാനത്തിൻറെ പൊതു കടത്തിൽ പെടുത്തിയ തീരുമാനം കേന്ദ്രത്തിന് തിരുത്തേണ്ടി വരുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തിന് പുറമേ കുറേയധികം സംസ്ഥാനങ്ങൾ സമാനമായ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ( kn balagopal against central govt on kiifb )

ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരുന്നത് കൂടി പരിഗണിച്ച് കേന്ദ്രം നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയുടെ കൈവശം ആവശ്യമായ പണമുണ്ടെന്നും ചില കാരാറുകാർക്ക് പണം അനുവദിക്കാത്തതിന് പിന്നിൽ സാങ്കേതിക കാരണങ്ങളാകാമെന്നും മന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബിയുടെ 45-ാം ബോർഡ് യോഗത്തിന്റെ വിശദാംശങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങളെ കണ്ട മന്ത്രി 5682 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് ധനാനുമതി നൽകിയതായും അറിയിച്ചു.

Story Highlights: kn balagopal against central govt on kiifb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here