Advertisement

‘മതനിരപേക്ഷ കേരളത്തെ അമിതഷയ്ക്കാണ് ഭയം’; സുരേന്ദ്രന് മറുപടിയുമായി മുഹമ്മദ് റിയാസ്

February 27, 2023
2 minutes Read
muhammed riyas reply to k surendran

അമിത് ഷായുടെ കേരള സന്ദർശത്തിൽ സിപിഐഎം- ബിജെപി വാക്‌പോര്. എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തൃശ്ശൂർ വിടുന്നതിന് പിന്നാലെ അമിത് ഷാ എത്തുന്നത് ബിജെപിയുടെ ഭയത്തിന്റെ തെളിവാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ( muhammed riyas reply to k surendran )

‘അമിത് ഷായെ ഞങ്ങൾക്കൊക്കെ ഭയമാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്. മതനിരപേക്ഷ കേരളത്തെ അമിതഷയ്ക്കാണ് ഭയം. ജനകീയ പ്രതിരോധ യാത്ര ഉയർത്തുന്ന രാഷ്ട്രീയം ബിജെപിയെ ഭയപ്പെടുത്തുന്നു. അതുകൊണ്ടാണ് അമിത് ഷാ കേരളത്തിൽ എത്തുന്നത്’- മുഹമ്മദ് റിയാസ് പറഞ്ഞു.

അമിത് ഷായുടെ മുമ്പിൽ ഗോവിന്ദൻ എന്ത് എന്നായിരുന്നു കെ സുരേന്ദ്രന്റഎ പരിഹാസം. ബിജെപിയുടെ ദേശീയ നേതാക്കൾ സംസ്ഥാന സർക്കാരിന്റെ തട്ടിപ്പുകൾ ചൂണ്ടിക്കാട്ടുമെന്നും ഇനിയും കേരളത്തിൽ നേതാക്കൾ എത്തുമെന്നും കെ സുരേന്ദ്ര പറഞ്ഞു. അമിത് ഷാ 5 ന് വൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും മതഭീകരവാദികൾക്ക് അമിത് ഷാ വരുമ്പോൾ വെപ്രാളമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.

മാർച്ച് 5 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തൃശൂരിൽ എത്തുന്നത്. തേക്കിൻകാർഡ് മൈതാനിൽ നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് അമിത്ഷാ സംസാരിക്കും. കെ ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സിപിഐഎം ജാഥ തൃശ്ശൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കുന്നതും അഞ്ചാം തീയതിയാണ്.

Story Highlights: muhammed riyas reply to k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top