Advertisement

രാവിലെ നടക്കാനിറങ്ങിയ റിട്ട. എഫ്.സി.ഐ ഉദ്യോ​ഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

February 27, 2023
Google News 1 minute Read
Retired FCI official passed away

രാവിലെ നടക്കാനിറങ്ങിയ റിട്ട. ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കരുനാ​ഗപ്പള്ളിയ്ക്ക് അടുത്താണ് സംഭവം. തിരുവനന്തപുരം ഉള്ളൂർ ശിവശക്തി നഗറിൽ വി. ഗംഗാധരനാണ് (72, റിട്ട. അസി. ജനറൽ മാനേജർ, എഫ്.സി.ഐ റീജിയണൽ ഓഫീസ്, തിരുവനന്തപുരം) മരിച്ചത്.

അടുത്തിടെ ഭാര്യ വീടായ തൊടിയൂർ ഇടക്കുളങ്ങരയിലെ ജ്യോതിസ് മണ്ടാനത്ത് താമസിച്ച് വരികയായിരുന്നു. ഇടക്കുളങ്ങര ദേവീക്ഷേത്രത്തിന് വടക്കാണ് കുഴഞ്ഞുവീണത്. ഉടൻ നാട്ടുകാർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് ഇടക്കുളങ്ങര ജ്യോതിസ് മണ്ടാനത്ത് നടക്കും.

ഭാര്യ: ജ്യോതി.എസ്.പിള്ള. മക്കൾ: ജയതിലക് (അക്സിസ് ബാങ്ക്), ജയ് കൃഷ്ണൻ (ടെക്നോപാർക്ക്). മരുമക്കൾ: ഡോ. വാണിദേവി (സൈക്കോളജിസ്റ്റ്), സ്വാതി സുരേന്ദ്രൻ (അദ്ധ്യാപിക, സെന്റ് തോമസ് പബ്ലിക് സ്കൂൾ).

Story Highlights: Retired FCI official passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here