പാചക മത്സരത്തിൽ പങ്കെടുക്കാൻ ഹോട്ടലിൽ നിന്ന് ബിരിയാണി വാങ്ങിവന്ന് യുവതി; വിഡിയോ

പാചക മത്സരത്തിൽ പങ്കെടുക്കാൻ ഹോട്ടലിൽ നിന്ന് ബിരിയാണി വാങ്ങിവന്ന് യുവതി. പാകിസ്താനി റിയാലിറ്റി ഷോ ആയ ‘ദ കിച്ചൻ മാസ്റ്ററിന്റെ’ ഓഡിഷനിലെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ( contestant brings restaurant made biriyani on Pakistani cooking show )
കഴിഞ്ഞ ദിവസമാണ് ദ കിച്ചൻ മാസ്റ്ററിന്റെ ഓഡിഷൻ നടന്നത്. മറ്റ് മത്സരാർത്ഥികൾ സ്വയം പാചകം ചെയ്ത ഭക്ഷണം കൊണ്ടുവന്നപ്പോൾ മറ്റൊരു യുവതി എത്തിയത് ഹോട്ടലിൽ നിന്നുള്ള ബിരിയാണിയുമായിട്ടാണ്. ജഡ്ജസ് മത്സരാർത്ഥിയെ ഓഡിഷനിൽ തെരഞ്ഞെടുക്കാതിരുന്നതോടെ രംഗം വഷളായി.
Read Also: ദം ബിരിയാണിയല്ല, വെറൈറ്റിയ്ക്ക് ഒരു ദം ചായ; വൈറൽ വിഡിയോ
Pakistan Masterchef is another level 🤣🤣🤣🤣 pic.twitter.com/A46vY7iWSZ
— Nandita Iyer (@saffrontrail) February 27, 2023
താൻ ഏറെ നേരം ക്യൂ നിന്നാണ് ഓഡിഷനിൽ ബിരിയാണി കൊണ്ടുവന്നതെന്നും, സ്വയം തയാറാക്കിയ ഭക്ഷണമാണ് കൊണ്ടുവരേണ്ടതെന്ന് തന്നോട് ആരും പറഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. വേദിയിൽ നിന്ന് പോകാൻ വിസമ്മതിച്ച യുവതിയെ ഏറെ നേരത്തെ അനുനയ ചർച്ചയ്‌ക്കൊടുവിലാണ് പറഞ്ഞുവിട്ടത്. സംഭവത്തിൽ ക്ഷുഭിതയായി ഒരു ജഡ്ജി കസേര വിട്ടുപോകുന്നതും വിഡിയോയിൽ കാണാം.
Story Highlights: contestant brings restaurant made biriyani on Pakistani cooking show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here