കാടിനുള്ളിലെ സാഹസികത പകരുന്ന ആവേശം, പൊടിപാറും മത്സരങ്ങൾ; ദി അഡ്വഞ്ചർ ഗെയിം ഷോ ഫ്ളവേഴ്സിൽ

സാഹസികതയും ആവേശവും ഒരുമിക്കുന്ന വ്യത്യസ്തമായ പുത്തൻ റിയാലിറ്റി ഷോയുമായി പ്രേക്ഷകരുടെ ഇഷ്ട എന്റർടൈൻമെന്റ് ചാനൽ ഫ്ളവേഴ്സ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ‘ദ അഡ്വഞ്ചര്‍’ എന്ന ഗെയിം ഷോയുമായിട്ടാണ് ജനപ്രിയ ചാനല്‍ എത്തിയത്. ശനിയാഴ്ച ആരംഭിച്ച ഷോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. (Flowers TV the adventure Game show first episode out now)
പൂര്‍ണമായും കാടിനുള്ളില്‍ ചിത്രീകരിച്ചിരുന്ന ഈ ഷോയില്‍ പ്രേക്ഷകര്‍ക്കായി അവിസ്മരണീയ കാഴ്ചകളാണ് ഒരുങ്ങുന്നത്. ഓഫ് റോഡ് റൈഡുകളും ട്രക്കിംഗും ഉൾപ്പെടെ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ആവേശം പകരുന്ന ടാസ്കുകയാണ് റിയാലിറ്റി ഷോയിൽ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ അഡ്വഞ്ചര്‍ ടാസ്‌കുകളും ഗെയിമുകളുമായി ആരംഭിക്കുന്ന ഷോയില്‍ പ്രമുഖ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ അടക്കം 12 ടീമുകളാണ് അണിനിരക്കുന്നത്.
നടന്‍ സാബു മോനാണ് ഈ സാഹസിക ഗെയിം ഷോയുടെ അവതാരകനായി എത്തുന്നത്. രണ്ട് ടീമുകളിലായി നടക്കുന്ന വിവിധ ടാസ്‌കുക്കള്‍ക്ക് ആവശ്യമായി നിര്‍ദേശങ്ങളുമായി നടന്‍ രാജീവ് പിള്ളയും ഉണ്ടാകും.
പൂര്‍ണമായും വാഗമണ്ണിന്റെ കാനനഭംഗിയാണ് ഈ ഷോയുടെ പശ്ചാത്തലം. ഓഫ് റോഡ് റൈഡുകളും ചെങ്കുത്തായ മലനിരകളില്‍ ട്രെക്കിങ്ങും അടക്കം ഉദ്യോഗഭരിതമായ നിമിഷങ്ങളുമായിട്ടാണ് ദ അഡ്വഞ്ചര്‍ ഒരുങ്ങുന്നത്.
സാഹസികതയും മത്സരബുദ്ധിയും ഇടകലര്‍ന്ന അവിസ്മരണീയ കാഴ്ചകള്‍ക്കായി കാണുക ‘ദ അഡ്വഞ്ചര്‍’. ശനിയാഴ്ച മുതൽ സംപ്രേഷണം ആരംഭിച്ച ഗെയിം ഷോ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും രാത്രി10 മണിക്ക് ഫ്ലവേഴ്സ് ടിവിയില്‍ കാണാം.
Story Highlights : Flowers TV the adventure Game show first episode out now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here