‘ബെൻസെമയ്ക്ക് പകരം ആദ്യ വോട്ട് മെസിക്ക്’, റയൽ മാഡ്രിഡ് സൂപ്പർ താരത്തിനെതിരെ പൊട്ടിത്തെറിച്ച് ആരാധകർ

‘ദ ബെസ്റ്റ് ഫിഫ ഫുട്ബോൾ’ അവാർഡിൽ സഹതാരം കരിം ബെൻസെമയ്ക്ക് പകരം ലയണൽ മെസിക്ക് ആദ്യ വോട്ട് നൽകിയ റയൽ മാഡ്രിഡ് സൂപ്പർ താരത്തിനെതിരെ പൊട്ടിത്തെറിച്ച് ആരാധകർ. ഡേവിഡ് അലബയ്ക്ക് നേരെ അതിരൂക്ഷ വിമർശനങ്ങളാണ് റയൽ ആരാധകർ സോഷ്യൽ മീഡിയയിൽ നടത്തുന്നത്. താരത്തെ എത്രയും വേഗം ടീമിൽ നിന്ന് പുറത്താകണമെന്നാണ് ആരാധകരുടെ ആവശ്യം.
ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരത്തെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പിൽ പ്രധാനമായും ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്മാരും മാധ്യമ പ്രവർത്തകരുമാണ് പങ്കെടുക്കുന്നത്. ഓരോ വോട്ടർക്കും മൂന്ന് കളിക്കാരെ തെരഞ്ഞെടുക്കാം. ആദ്യ വോട്ട് ലഭിക്കുന്ന താരത്തിന് അഞ്ച് പോയിന്റും രണ്ടാം വോട്ടിന് മൂന്ന് പോയിന്റും മൂന്നാമന് ഒരു പോയിന്റുമാണ് ലഭിക്കുക. ഓസ്ട്രിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ, അവാർഡിനായി വോട്ട് ചെയ്തവരിൽ അലബയും ഉൾപ്പെടുന്നു.
മെസിക്കാണ് റയൽ സൂപ്പർ താരം തൻ്റെ ആദ്യ വോട്ട് നൽകിയത്. രണ്ടാം വോട്ട് ബെൻസിമയ്ക്കും അവസാന വോട്ട് എംബാപ്പെയ്ക്കും നൽകി. ഇതാണ് റയൽ ആരാധകരെ ചൊടിപ്പിച്ചത്. പിന്നാലെ അതിരൂക്ഷമായ അധിക്ഷേപത്തിന് ഇരയാവുകയാണ് അലബ. അതേസമയം ദി ബെസ്റ്റ് ഫിഫ അവാർഡിൽ വോട്ടിംഗ് അവകാശമുള്ള മറ്റൊരു ലോസ് ബ്ലാങ്കോസ് സൂപ്പർതാരമാണ് ലൂക്കാ മോഡ്രിച്ച്. ക്രൊയേഷ്യൻ ക്യാപ്റ്റൻ കരീം ബെൻസെമയെ തന്റെ ടോപ്പ് പിക്ക് ആയി തെരഞ്ഞെടുത്തു.
Story Highlights: David Alaba FIFA vote: Real Madrid fans abuse Austrian after his votes revealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here