Advertisement

വിവാദങ്ങള്‍ക്ക് പിന്നാലെ ഡോ.എം. രമ അവധിയില്‍ പ്രവേശിച്ചു

February 28, 2023
Google News 3 minutes Read
Dr M Rama took leave for one month among controversies with students

കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എം രമ അവധിയില്‍ പ്രവേശിച്ചു. എസ്എഫ്‌ഐ അക്രമത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടണമെന്നാണ് എം രമ അറിയിച്ചിരിക്കുന്നത്. കുടിവെള്ള പ്രശ്‌നം സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയതോടെ വിവാദത്തിലായതിന് പിന്നാലെ ഡോ.എം രമയെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. മാര്‍ച്ച് 31 വരെ ഒരു മാസത്തേക്കാണ് ഡോ.എം രമ അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.(Dr M Rama took leave for one month among controversies with students)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ അതിരുകടന്ന പരമാര്‍ശങ്ങളില്‍ എം.രമ ഖേദപ്രകടനവുമായി രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളെയാകെ അപമാനിക്കുന്ന തരത്തിലുള്ള പരമാര്‍ശങ്ങളില്‍ മുന്‍ പ്രന്‍സിപ്പലിനെതിരെ കോളജ് പി.ടി.എയും രംഗത്തെത്തി. ഇതോടെ വിദ്യാര്‍ത്ഥികളോട് എം രമ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. പരാതിയുമായി എത്തിയ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് എം.രമയെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.

Read Also: കാസർഗോഡ് ഗവ. കോളജ് വിവാദം; വിദ്യാർത്ഥികൾക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മുൻ പ്രിൻസിപ്പൽ എം. രമ

അതേസമയം രമയ്‌ക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തുവരികയാണ്. 94 ശതമാനം മാര്‍ക്കോടെ മെറിറ്റില്‍ സീറ്റ് ലഭിച്ച വിദ്യാര്‍ത്ഥിക്ക് പ്രവേശനം നിഷേധിച്ചുവെന്നാണ് പുതിയ ആരോപണം. കാഞ്ഞങ്ങാട് സ്വദേശിയായ അഖില ചന്ദ്രനും, രക്ഷിതാവുമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിയുടെ പ്രവേശനം തടഞ്ഞുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് എം.രമയുടെ വിശദീകരണം.

Story Highlights: Dr M Rama took leave for one month among controversies with students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here