കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ; കൊല്ലത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ കൊല്ലത്ത് രണ്ടു വിദ്യാര്‍ഥികളുടെ ജീവനെടുത്തു. ബൈക്ക് യാത്രക്കാരായ വിദ്യാര്‍ത്ഥികളെ ബസ് മറികടക്കുന്നതിനിടയിലാണ് ചടയമംഗലത്ത് വെച്ച് അപകടമുണ്ടായത്. പുനലൂര്‍ കക്കോട് സ്വദേശി അഭിജിത്ത് (19), തൊളിക്കോട് സ്വദേശിനി ശിഖ (20) എന്നിവരാണ് മരിച്ചത്.(ksrtc bus hit bike two students died at kollam)
ഇന്ന് രാവിലെ 7.45നാണ് എംസി റോഡില്‍ ചടയമംഗലം നെട്ടേത്തറയില്‍ അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് മുന്നില്‍ പോവുകയായിരുന്ന ബൈക്ക് യാത്രക്കാരായ വിദ്യാര്‍ഥികളെ മറികടക്കുന്നതിനിടയില്‍ തട്ടി വീഴ്ത്തുകയായിരുന്നു.
കിളിമാനൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ രണ്ടാം വര്‍ഷം എന്‍നീയറിങ് വിദ്യാര്‍ഥിനിയാണ് മരിച്ച ശിഖ. പത്തനംതിട്ട മുസല്യാര്‍ എന്‍ജിനീയറിങ് കോളജിലെ ബിസിഎ വിദ്യാര്‍ഥിയാണ് അഭിജിത്ത്. ശിഖയെ കിളിമാനൂരിലേക്ക് എത്തിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ബസിന്റെ ഇടതുവശത്തെ പിന്‍ഭാഗം ബൈക്കില്‍ തട്ടി ഇരുവരും ബസിനടിയില്‍പ്പെടുകയായിരുന്നു. ശിഖ തല്‍ക്ഷണം മരിച്ചു. അപകടമുണ്ടായി ഇരുപതു മിനുട്ടിന് ശേഷമാണ് അഭിജിത്തിനെ ആശുപത്രിയില്‍ എത്തിക്കാനായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Read Also: തൃശൂരില്‍ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു; നാല് പേര്‍ക്ക് പരുക്ക്
അപകടമുണ്ടാക്കിയ ബസ് ഡ്രൈവറെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നാട്ടുകാരും വിദ്യാര്‍ഥികളും മരിച്ചവരുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. എം സി റോഡിലെ ബസുകളുടെ അമിത വേഗത സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയരുന്നതിനിടെയാണ് രണ്ടു പേരുടെ ജീവന് കൂടി പൊലിഞ്ഞ മറ്റൊരു അപകടം ഉണ്ടാകുന്നത്.
Story Highlights: ksrtc bus hit bike two students died at kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here