അയോധ്യ മുസ്‌ലിം പള്ളി: നിർമാണ തടസം ഉടൻ നീക്കുമെന്ന് അധികൃതർ

അയോധ്യയിൽ മുസ്‌ലിം പള്ളി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട തടസം ഉടന്‍ നീക്കുമെന്ന് അയോധ്യ വികസന അതോറിറ്റി. അയോധ്യയില്‍ രാമജന്മഭൂമി ക്ഷേത്രനിര്‍മാണത്തിന് പകരമായാണ് സുപ്രിം കോടതി ഉത്തരവു പ്രകാരം മുസ്‌ലിം പള്ളി നിര്‍മാണത്തിന് 5 ഏക്കര്‍ സ്ഥലം നല്‍കിയത്. (mosque construction work will start soon in ayodhya)
എന്നാല്‍ ഈ ഭൂമിയുടെ തരംമാറ്റത്തിനു വേണ്ടിയുള്ള അപേക്ഷ 4 മാസമായി അയോധ്യ വികസന അതോറിറ്റിക്കു മുന്നിലാണ്.ബാബറി മസ്ജിദിന് പകരം 25 കിലോമീറ്റര്‍ അകലെ ധന്നിപുരില്‍ നല്‍കിയ സ്ഥലത്താണ് നിർമ്മാണം നടക്കുക.
Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്
‘സര്‍ക്കാരില്‍നിന്നു നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇന്ന് അപേക്ഷ പരിഗണിക്കും. ഈയാഴ്ച തന്നെ തീരുമാനമുണ്ടാകും’ ചെയര്‍മാന്‍ ഗൗരവ് ദയാല്‍ പറഞ്ഞു. ഇന്‍ഡോ ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ ആണ് ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, ഗവേഷണ കേന്ദ്രം എന്നിവയടക്കമുള്ള പള്ളി സമുച്ചയം നിര്‍മിക്കുന്നത്. 2020 ജൂലൈയിലാണ് അനുമതിക്ക് അപേക്ഷ നല്‍കിയതെന്ന് ട്രസ്റ്റിയായ അര്‍ഷദ് ഖാന്‍ പറഞ്ഞു.
Story Highlights: mosque construction work will start soon in ayodhya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here