അഞ്ച് ശതമാനം വർധന; ഏറ്റവും കൂടുതൽ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമായി സൗദി

ഏറ്റവും കൂടുതൽ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമായി തുടർന്ന് സൗദി അറേബ്യ. മുൻ വർഷത്തേക്കാൾ അഞ്ച് ശതമാനം വർധനവാണ് ഇത്തവണ ഉണ്ടായത്.നിലവിൽ ഏറ്റവും കൂടുതൽ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യവും സൗദി അറേബ്യയാണ്. ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ വിപണിയും തോട്ടങ്ങളും ഉള്ളത് സൗദിയിലെ അൽ ഖസീമിലാണ്. മികച്ച ഈന്തപ്പഴത്തിന്‍റെ ഉത്പാദനമാണ് സൗദി അറേബ്യയുടെ പ്രത്യേകത.(saudi arabia is the largest exporter of dates)
കഴിഞ്ഞ ഏഴ് വർഷങ്ങളിൽ സൗദി ഈന്തപ്പഴം കയറ്റുമതിയുടെ വാർഷിക വളർച്ചാ നിരക്ക് 12% വർധിച്ചു. 116 രാജ്യങ്ങളിലാണ് സൗദിയുടെ ഈന്തപ്പഴം ഇറക്കുമതി ചെയ്യുന്നത്. ഇതിലൂടെ ലോകത്തിലെ മിക്ക വിപണികളിലും സൗദി ഈന്തപ്പഴത്തിന് പ്രധാന സ്ഥാനം നേടാനായി.
Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്
300 ലധികം ഇനം ഈന്തപ്പഴം സൗദി അറേബ്യ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. കയറ്റുമതി വർദ്ധിപ്പിക്കുന്ന പ്രധാന മേഖലകളിൽ ഒന്നായി ഈന്തപ്പഴ വിപണിയെ മാറ്റുകയാണ് ലക്ഷ്യം.
Story Highlights: saudi arabia is the largest exporter of dates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here