Advertisement

ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: കുറ്റക്കാരെ സംരക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നു; എസ്ഡിപിഐ

February 28, 2023
2 minutes Read
sdpi against pinarayi vijayan

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനു പകരം അവരെ സംരക്ഷിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി.(sdpi against cpim on cmdf fund scam)

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകേണ്ട ദുരിതാശ്വാസ ഫണ്ട് പാര്‍ട്ടിക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വീതംവെച്ചു നല്‍കിയത് പിച്ച ചട്ടിയില്‍ കൈയിട്ടുവാരുന്നതിനു തുല്യമാണ്. വിവിധ ജില്ലകളിലെ പ്രാഥമിക പരിശോധനയില്‍ തന്നെ വന്‍ തട്ടിപ്പാണ് കണ്ടെത്തിയിരുന്നതെങ്കിലും ചെപ്പടി വിദ്യയിലൂടെ കോടികളുടെ തട്ടിപ്പ് മറച്ചു പിടിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തുകയാണ്.

Read Also: ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു

കലക്ടറേറ്റുകളിലും വില്ലേജ് ഓഫിസുകളിലും മുഖ്യമന്ത്രിയുടെ ഓഫിസിലും മതിയായ പരിശോധനകള്‍ നടത്തിയിട്ടില്ല. കലക്ടറേറ്റുകളില്‍ ഏജന്റുമാര്‍ നല്‍കുന്ന വ്യാജ അപേക്ഷകളിലാണ് ലക്ഷക്കണക്കിന് രൂപ അനുവദിച്ചിരിക്കുന്നത്. അപേക്ഷകളില്‍ പരിശോധന നടത്തി ഫണ്ട് നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. തട്ടിപ്പുകളുടെ അന്വേഷണം സിപിഐഎം നേതാക്കളിലെത്തുമ്പോള്‍ ആവിയായി പോവുകയാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു.

Story Highlights: sdpi against cpim on cmdf fund scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top