രണ്ട് സ്ത്രീകളെ പീഡിപ്പിച്ചു; ട്രാൻസ്‌വനിതയെ 8 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി

രണ്ട് സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച ട്രാൻസ് വുമൻ ഇസ്ല ബ്രൈസണ് 8 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. ഗാർഡിയനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ( Trans woman Isla Bryson jailed for eight years )
2016 ൽ ക്ലൈഡ്ബാങ്കിലും 2019 ൽ ഗ്ലാസ്‌ഗോയിലും വച്ചാണ് രണ്ട് സ്ത്രീകളെ ആദം ഗ്രഹാം എന്ന പൂർണ പുരുഷനായിരുന്ന കാലത്ത് പീഡിപ്പിച്ചത്. തുടർന്ന് പരാതിക്കാർ പൊലീസിൽ പരാതി നൽകുകയും വിചാരണകൾക്കൊടുവിൽ ഇസ്ലയെ കോടതി തടവുശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു.
Read Also: ട്രാൻസ്‌ജെൻഡർ യുവതിയുമായുള്ള സൗഹൃദം; യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു
ആദ്യം ഇസ്ലയെ വനിതാ തടവുകാർക്കുള്ള കോൺടൺ വേൽ പ്രിസണിലാണ് താമസിപ്പിച്ചിരുന്നത്. തുടർന്ന് മറ്റ് വനിതാ തടവുകാരുടെ സുരക്ഷയെ കുറിച്ച് നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Story Highlights: Trans woman Isla Bryson jailed for eight years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here