കൊച്ചി കുടിവെള്ള ക്ഷാമത്തിന് പരിഹാരമായില്ല; പാഴൂര്‍ പമ്പ് ഹൗസില്‍ ട്രയൽ റൺ വൈകുന്നു

കൊച്ചി പാഴൂർ പമ്പ് ഹൌസിലെ ട്രയൽ റൺ വൈകുന്നു. പുലർച്ചെ 2 മണിക്ക് പമ്പിംഗ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. ജോലികൾ പൂർത്തിയാവാത്തതാണ് ട്രയൽ റൺ വൈകാൻ കാരണം. മോട്ടോർ 51 അടി താഴ്ചയിലുള്ള കിണറിൽ സ്ഥാപിക്കുന്ന ജോലികൾ തുടരുന്നുകയാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. എട്ട് മണിയോടെ ട്രയൽ റൺ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും വാട്ടർ അതോറിട്ടി അറിയിച്ചു.
പമ്പിംഗ് തുടങ്ങിയാലും കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പൂർണ്ണ പരിഹാരം കാണാൻ ഇനിയും ഒരു ദിവസം കൂടി വേണ്ടി വരും . രണ്ട് മോട്ടോറുകളിൽ നിന്നായി 6 കോടി ലിറ്റർ വെള്ളമാണ് വിതരണത്തിനായി എത്തുക. കേടായ മൂന്നാമത്തെ മോട്ടോറിന്‍റെ ട്രയൽ റൺ അടുത്ത വെള്ളിയാഴ്ച നടത്താനാണ് നിലവിലെ ശ്രമം.
Read Also: കൊച്ചിയിലെ കുടിവെള്ള പ്രശ്‌നം; പരിഹാരം തേടി ഹൈക്കോടതിയില്‍ ഹര്‍ജി
അതിനിടെ ഫോർട്ട് കൊച്ചിയിലും ചെല്ലാനത്തും കൺട്രോൾ റൂമുകൾ തുറന്നെങ്കിലും ടാങ്കറുകളിലൂടെയുള്ള ജലവിതരണം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Story Highlights: Water shortage issue Pazhoor pump house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here