‘ഐ ആം ബാക്ക് ബേബി!!’, ആക്ഷൻ രംഗങ്ങളുമായി അർണോൾഡിൻ്റെ ‘ഫുബാർ’ ടീസർ

ഉജ്ജ്വല തിരിച്ചുവരവിനൊരുങ്ങി ഹോളിവുഡ് ഐക്കൺ അർണോൾഡ് ഷ്വാസ്‌നെഗർ. താരത്തിൻ്റെ ആദ്യ നെറ്റ്ഫ്ലിക്സ് സീരീസായ ഫുബാറിൻ്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നെറ്റ്ഫ്ലിസ്കിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കുന്ന ഫ്യുബറിൽ സിഐഎ ഏജൻ്റ് ആയി ആണ് അർണോൾഡിൻ്റെ കഥാപാത്രം എത്തുന്നത്.
“അർനോൾഡ് ഷ്വാസ്‌നെഗർ ഒരു അതീവ രഹസ്യ സ്വഭാവമുള്ള, വളരെ കുഴപ്പം പിടിച്ച ചാര ദൗത്യം നിർവഹിക്കാൻ തിരിച്ചെത്തിയിരിക്കുന്നു! അദ്ദേഹത്തിന്റെ ആദ്യത്തെ സീരീസായ ഫ്യുബറിലൂടെ” ടീസർ പങ്കുവച്ചുകൊണ്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യ കുറിച്ചു. സിഗാർ വലിച്ച് സ്റ്റൈലിഷ് ലൂക്കിലുള്ള അർനോൾഡിനെയും, സ്ലോ മോഷൻ മാസ്സ് നടത്തവും, കാർ ചേസിംഗും ഒകെ ടീസറിൽ കാണാം.
Arnold is back — and starring in his first TV series ever: FUBAR!
— Netflix (@netflix) February 27, 2023
Everything else is top secret, except for that ice pack he's gonna need. pic.twitter.com/zJ9AatKIo5
“പോകുന്നിടത്തെല്ലാം ആളുകൾ എന്നോട് ചോദിക്കാറുണ്ട്, ട്രൂ ലൈസ് പോലെയുള്ള മറ്റൊരു വലിയ ആക്ഷൻ കോമഡി എപ്പോഴാണ് ചെയ്യാൻ പോകുന്നത് എന്ന്? അതിനുള്ള ഉത്തരമാണ് ഫുബാർ. വെറും രണ്ട് മണിക്കൂർ മാത്രമല്ല, ഒരു സീസൺ മുഴുവൻ നിങ്ങൾക്ക് ലഭിക്കും”- അർനോൾഡ് ഷ്വാസ്‌നെഗർ ഒരു പ്രസ്താവനയിൽ പറഞ്ഞു. അർനോൾഡിന്റെ ആദ്യ ടെലിവിഷൻ പരമ്പരയാണ് ‘ഫുബാർ’.
അദ്ദേഹത്തെ കൂടാതെ മോണിക്ക ബാർബറോ, ജെയ് ബറൂച്ചൽ, ഫോർച്യൂൺ ഫെയിംസ്റ്റർ, മിലൻ കാർട്ടർ, ട്രാവിസ് വാൻ വിങ്കിൾ, ഗബ്രിയേൽ ലൂണ, ആൻഡി ബക്ക്ലി, അപർണ ബ്രെല്ലെ, ബാർബറ ഈവ് ഹാരിസ്, ഫാബിയാന ഉഡെനിയോ എന്നിവരും ഈ പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘Fubar’ 2023 മെയ് 25 മുതൽ OTT പ്ലാറ്റ്‌ഫോമായ Netflix-ൽ സ്ട്രീം ചെയ്യും.
Story Highlights: Arnold Schwarzenegger FUBAR Series Teaser
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here