Advertisement

നെറ്റ്ഫ്ലിക്സിൽ ദുരന്തമായി 2700 കോടിയിലൊരുക്കിയ ചിത്രം

March 15, 2025
Google News 3 minutes Read

സ്‌ട്രേഞ്ചർ തിങ്ങ്സ് താരം മില്ലി ബോബി ബ്രൗണും ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി സിനിമകളിലൂടെ ശ്രദ്ധ നേടിയ ക്രിസ് പ്രാറ്റും പ്രധാന വേഷങ്ങളിലഭിനയിച്ച ‘ദി ഇലക്ട്രിക് സ്റ്റേറ്റ്’ എന്ന നെറ്ഫ്ലിക്സ് ചിത്രത്തിന് മോശം പ്രതികരണം. അവഞ്ചേഴ്‌സ്: എൻഡ് ഗെയിം, ഇൻഫിനിറ്റി വാർ എന്നീ ചിത്രങ്ങളിലൂടെ ബോക്സോഫീസിലും സിനിമാസ്വാദകർക്കിടയിലും തരംഗം സൃഷ്‌ടിച്ച റൂസ്സോ സഹോദരന്മാരാണ് ദി ഇലക്ട്രിക് സ്റ്റേറ്റിന്റെ സംവിധായകർ.

‘സിനിമയെ വെറും കണ്ടന്റ് ആക്കി മാറ്റുമ്പോൾ ഇതുപോലുള്ള ചിത്രങ്ങളെ കിട്ടൂ’ എന്ന് റോളിങ്ങ് സ്റ്റോൺ റിവ്യൂവിൽ പറയുന്നു. ഇലക്ട്രിക് സ്റ്റേറ്റിൽ കാര്യമായി ഒന്നുമില്ലെന്നാണ് ഐ.ജി.എന്നിൻ്റെ പ്രതികരണം. വെറുത്തു പോകുന്നൊരു ചിത്രത്തിന് വേണ്ടി നെറ്റ്ഫ്ലിക്സ് 320 മില്യൺ (2700 കോടി) രൂപ മുടക്കി എന്ന് ന്യൂയോർക്ക് പോസ്റ്റും, റൂസ്സോ സഹോദരന്മാരുടെ കരിയറിലെ ഏറ്റവും മോശം ചിത്രം എന്ന് ഇന്ത്യൻ എക്സ്പ്രസ്സും റിപ്പോർട്ട് ചെയ്തു.

സയൻസ് ഫിക്ഷൻ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കാണാതായ അനുജനെ തേടി, ഒരു കുഞ്ഞൻ റോബോട്ടിനൊപ്പം യാത്ര തിരിക്കുന്ന പെൺകുട്ടിയുടെ കഥയാണ് പറയുന്നത്.

Read Also: ബ്രാഡ് പിറ്റിന്റെ റേസ് ട്രാക്കിലെ സാഹസങ്ങളുമായി F1 ; ട്രെയ്‌ലർ പുറത്ത്

മില്ലി ബോബി ബ്രൗൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്‌ട്രേഞ്ചർ തിങ്‌സിന്റെ, അഞ്ചാമത്തെയും അവസാനത്തേതുമായ സീസണിന്റെ റിലീസ് അടുത്ത് വരികയാണ്. ഈ സാഹചര്യത്തിൽ ഇലക്ട്രിക് സ്റ്റേറ്റിൻ്റെ വൻ പരാജയം താരത്തിന്റെ പ്രതിഫലത്തെ ഉൾപ്പെടെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2026ൽ റിലീസ് പ്രതീക്ഷിക്കുന്ന അവഞ്ചേഴ്‌സ്: ഡൂംസ്ഡേ ആണ് റൂസ്സോ സഹോദരന്മാരുടെ അടുത്ത ചിത്രം.

Story Highlights :A film made for 2700 crores turned out to be a disaster on Netflix

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here