Advertisement

ബ്രാഡ് പിറ്റിന്റെ റേസ് ട്രാക്കിലെ സാഹസങ്ങളുമായി F1 ; ട്രെയ്‌ലർ പുറത്ത്

March 14, 2025
Google News 2 minutes Read

ടോപ് ഗൺ മാവെറിക്ക് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ബ്രാഡ് പിറ്റിനെ നായകനാക്കി ജോസഫ് കോസിൻസ്കി സംവിധാനം ചെയ്യുന്ന ചിത്രം ‘F1’ ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. 90കളിൽ ചാമ്പ്യൻ ആയിരുന്ന ഒരു റേസ് കാർ ഡ്രൈവർ ഒരു ആക്സിഡന്റ് പറ്റിയ ശേഷമുള്ള ഒരു വലിയ ഇടവേളക്ക് ശേഷം ശേഷം ഫോർമുല 1 കാറോട്ട മത്സരത്തിലേക്ക് തന്റെ പഴയ പ്രതാപം തിരിച്ച് പിടിക്കാനായി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഇതിഹാസ സംഗീതജ്ഞൻ ഹാൻസ് സിമ്മർ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ബ്രാഡ് പിറ്റിനൊപ്പം കെറി കൊണ്ടൻ, ഡാംസൻ ഇഡ്രിസ്, ജാവിയർ ബാർഡം, സൈമൺ ആഷ്‌ലി, തുടങ്ങിയവരും പ്രശസ്ത ഫോർമുല വൺ റേസർ ആയ ലൂയിസ് ഹാമിൽട്ടണും അഭിനയിക്കുന്നുണ്ട്.

ഫോർമുല വൺ മത്സരങ്ങളുടെ ദൃശ്യങ്ങളാണ് ട്രെയിലറിലെ ശ്രദ്ധയാകർഷിക്കുന്ന ഘടകം. തന്റെ ടീമിലെ ചെറുപ്പക്കാരനായ റേസറുമായുള്ള ബ്രാഡ് പിറ്റിന്റെ കഥാപാത്രത്തിന്റെ ഈഗോ പ്രശ്ങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Read Also: ക്രിസ്റ്റഫർ നോളന്റെ ‘ഒഡീസി’യുടെ പുതിയ ചിത്രങ്ങൾ പുറത്ത്

ടോപ് കണ്ണിന്റെ സംവിധായകനായത് കൊണ്ടാണോ രണ്ട് ചിത്രങ്ങൾക്കും ഒറ്റനോട്ടത്തിൽ തോന്നുന്ന സാദൃശ്യം എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. 61 കാരനായ ബ്രാഡ് പിറ്റ് F1 ൽ അഭിനയിക്കുന്നതിനായി ഫോർമുല വണ്ണിന്റെ ശ്രമകരമായ പ്രഥമിക പാഠങ്ങൾ പരിശീലിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Story Highlights :F1 trailer out with Brad Pitt’s race track adventures

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here