Advertisement

അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കില്ല; പിന്മാറി സർക്കാർ

March 1, 2023
Google News 2 minutes Read
Closed homes won't be taxed says Govt

അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുമെന്ന നിർദേശത്തിൽ നിന്നും പിന്മാറി സർക്കാർ. നികുതി വർധന ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രവാസികൾക്കും അടഞ്ഞുകിടക്കുന്ന വീടുകൾക്കും നികുതി ഈടാക്കില്ലെന്നും ധനമന്ത്രി അറിയിച്ചു. ( Closed homes won’t be taxed says Govt )

സംസ്ഥാന ബജറ്റിൽ അടഞ്ഞുകിടക്കുന്ന വീടിന് എത്ര ശതമാനം നികുതി എന്ന കാര്യമൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല. മറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ച് തദ്ദേശ വകുപ്പ് ആലോചിക്കണം എന്നായിരുന്നു അന്ന് നിർദേശിച്ചിരുന്നത്.

എന്നാൽ നികുതി നിർദേശം നടപ്പാക്കേണ്ടതില്ലെന്ന് ആ ഘട്ടത്തിൽ തന്നെ തീരുമാനിച്ചിരുന്നതായാണ് ഇന്ന് തിരുവഞ്ചൂർ രാധകൃഷ്ണന്റെ സബ്മിഷന് മറുപടിയായി ധനമന്ത്രി പറഞ്ഞത്.

Story Highlights: Closed homes won’t be taxed says Govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here