Advertisement

ആർച്ചർ ഐപിഎൽ മുഴുവൻ കളിക്കും; മുംബൈ ഇന്ത്യൻസിന് ആശ്വാസം

March 1, 2023
2 minutes Read
jofra archer mumbai indians

ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ ഐപിഎൽ സീസൺ മുഴുവൻ കളിക്കുമെന്ന് റിപ്പോർട്ട്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിൻ്റെ താരമാണ് ആർച്ചർ. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം സ്ഥിരീകരിച്ചെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ബുംറയുടെ അസാന്നിധ്യം ഉറപ്പായ മുംബൈ ഇന്ത്യൻസിന് ഇത് വലിയ ആശ്വാസമാവും. (jofra archer mumbai indians)

നിലവിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ കളിക്കുകയാണ് ആർച്ചർ. ആദ്യ മത്സരത്തിൽ 10 ഓവറിൽ 37 റൺസ് വഴങ്ങിയ താരം രണ്ട് വിക്കറ്റ് വീഴ്ത്തി. 18 മാസത്തോളം പുറത്തിരുന്ന ആർച്ചർ ജനുവരിയിൽ സൗത്ത് ആഫ്രിക്ക ടി-20 ടൂർണമെൻ്റിലൂടെയാണ് തിരികെവന്നത്.

Read Also: ബുംറ ഐപിഎലിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

8 കോടി രൂപയ്ക്കാണ് ആർച്ചറെ 2022 ലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. അക്കൊല്ലം ആർച്ചർ കളിക്കില്ലെന്നുറപ്പായിരുന്നെങ്കിലും വരും വർഷങ്ങൾ കണക്കിലെടുത്ത് മുംബൈ പണം മുടക്കുകയായിരുന്നു. ആർച്ചറും ബുംറയും ചേർന്ന ലീതൽ കോംബോ ഇക്കൊല്ലം കളത്തിലിറങ്ങുമെന്ന് കരുതിയിരിക്കെയാണ് ബുംറ പരുക്കേറ്റ് പുറത്താവുന്നത്.

ബുംറ ഐപിഎലിലും ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലൂടെ ബുംറ തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. ഐപിഎൽ മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂണിലുമാണ് നടക്കുക.

അതേസമയം, ബോർഡർ – ഗവാസ്കർ ട്രോഫി മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ മികച്ച നിലയിൽ. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 109 റൺസിന് ഓൾ ഔട്ടായപ്പോൾ മറുപടിയായി ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടിയിട്ടുണ്ട്. മാത്യു കുൻമൻ ഓസീസിനായി അഞ്ച് വിക്കറ്റ് നേടിയപ്പോൾ ബാറ്റിംഗിൽ ഉസ്‌മാൻ ഖവാജ (60) തിളങ്ങി.

Story Highlights: jofra archer ipl mumbai indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top