Advertisement

പ്രതീക്ഷ കൈവിടാതെ നെയാദിയും സംഘവും; യുഎഇ ബഹിരാകാശ ദൗത്യം നാളെ പുറപ്പെടുമെന്ന് റിപ്പോര്‍ട്ട്

March 1, 2023
Google News 2 minutes Read
nasa's SpaceX Crew-6 launch on march 2

വിക്ഷേപണത്തിന്റെ അവസാന നിമിഷം മാറ്റിവച്ച യുഎഇയുടെ ബഹിരാകാശ ദൗത്യം മാര്‍ച്ച് രണ്ടിന് പുറപ്പെടുമെന്ന് വിവരം. നാളെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 11.04ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരുമെന്ന് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 27ന് വിക്ഷേപിക്കാനിരിക്കെയാണ് സാങ്കേതിക തകരാര്‍ കാരണം ദൗത്യം പൂര്‍ത്തിയാക്കാനാകാതെ പോയത്. ക്രൂ ഡ്രാഗണിനുള്ളില്‍ മൂന്ന് മണിക്കൂറോളം കാത്തിരുന്നതിനിടെയായിരുന്നു സംഘത്തിന്റെ ദൗത്യം പരാജയപ്പെട്ടത്.(nasa’s SpaceX Crew-6 launch on march 2)

ചരിത്രപരമായ ബഹിരാകാശ ദൗത്യം താത്ക്കാലികമായി നിന്നെങ്കിലും ശുഭാപ്തി വിശ്വാസം കൈവിട്ടിട്ടില്ല സുല്‍ത്താന്‍ അല്‍ നെയാദി. ഇത്രവേഗം മക്കളുടെ അടുത്തേക്ക് തിരിച്ചെത്തുമെന്ന് കരുതിയില്ലെന്നും ക്രൂ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണനയെന്നും സുല്‍ത്താന്‍ നെയാദി ട്വീറ്റ് ചെയ്തു.

‘എത്രയും വേഗം തിരിച്ചെത്താമെന്ന് മക്കള്‍ക്ക് വാക്കുകൊടുത്താണ് ദൗത്യത്തിനിറങ്ങിയത്. അത് ഇത്രവേഗം സാധ്യമാകുമെന്ന് കരുതിയില്ല. എല്ലാ ദൗത്യ അംഗങ്ങളും സുരക്ഷിതരാണ്. അവരുടെ ആവേശവും കൂടി. ലോഞ്ച് സ്‌ക്രബ് തങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും ക്രൂ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണനയെന്നും നെയാദി ട്വിറ്ററില്‍ കുറിച്ചു.

വിക്ഷേപണത്തിന് മിനിറ്റുകള്‍ മുന്‍പ് ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക പ്രശ്‌നം മൂലമാണ് ദൗത്യം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്. സുല്‍ത്താന്‍ നയാദി, നാസയുടെ ശാസ്ത്രജ്ഞരായ സ്റ്റീഫന്‍ ബോവന്‍, വാറണ്‍ വുഡ്ഡി ഹൊബര്‍ഗ്, റോസ് കോമോസ്, ബഹിരാകാശ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രിഫെഡ്യാവ് എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനുള്ള തയാറെടുപ്പിലാണ് സുല്‍ത്താന്‍ അല്‍ നെയാദി.

Read Also: ചരിത്രത്തിലാദ്യം; സൗദിയില്‍ സന്ദര്‍ശനം നടത്തി ഇന്ത്യന്‍ വ്യോമ സേനയുടെ എട്ട് വിമാനങ്ങള്‍

180 ദിവസത്തെ ബഹിരാകാശ യാത്രയ്ക്കാണ് അല്‍ നെയാദി തയ്യാറെടുക്കുന്നത്. ഇതോടെ ബഹിരാകാശത്തേക്ക് ദീര്‍ഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11ാമത്തെ രാജ്യമാകും യുഎഇ. ബഹിരാകാശേത്തേക്ക് പോകാന്‍ യുഎഇയില്‍ നിന്നും ആദ്യമായി തിരഞ്ഞെടുത്ത സഞ്ചാരികളില്‍ ഒരാളാണ് സുല്‍ത്താന്‍ അല്‍നെയാദി. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ അല്‍ മന്‍സൂരിക്കൊപ്പം അല്‍നെയാദിയെയും തെരെഞ്ഞെടുത്തിരുന്നത്. 2019 ലായിരുന്നു ആദ്യ ബഹിരാകാശ ദൗത്യം യുഎഇ നടത്തിയത്. ആ ദൗത്യത്തില്‍ ഹസാ അല്‍ മന്‍സൂരി അതില്‍ ഉള്‍പ്പെട്ടിരുന്നു. 4,022 പേരില്‍ നിന്നാണ് അല്‍നെയാദിയും അല്‍മന്‍സൂരിയും തിരഞ്ഞെടുക്കപ്പെട്ടത്.

Story Highlights: nasa’s SpaceX Crew-6 launch on march 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here