തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടം തകർന്നുവീണു; അഗ്നിരക്ഷാ പ്രവർത്തകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വിഡിയോ

രാജ്യ തലസ്ഥാനത്ത് തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടം തകർന്നുവീണു. നോർത്ത് ഡൽഹിയിലെ റൊഷാനര റോഡിലാണ് സംഭവം. തീയണച്ചുകൊണ്ടിരുന്ന അഗ്നിരക്ഷാ പ്രവർത്തകർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആർക്കും പരുക്കില്ല. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. (building collapsed fire fighters)
മാർച്ച് ഒന്ന് രാവിലെ 11.50ഓടെയാണ് ലോജിസ്റ്റിക്സ് കമ്പനിയായ ജയ്പൂർ ഗോൾഡൻ ട്രാൻസ്പോർട്ടിൻ്റെ കെട്ടിടത്തിൽ തീപിടിചത്. 18 അഗ്നിരക്ഷാ വാഹനങ്ങളെത്തി തീയണയ്ക്കാൻ ആരംഭിച്ചു. ഇതിനിടെയാണ് സെക്കൻഡുകൾ കൊണ്ട് കെട്ടിടം നിലം പൊത്തിയത്.
#JaipurGoldenTransport , रोशनारा रोड , पुलबंगश मेट्रो स्टेशन, राजधानी दिल्ली में लगी भीषण आग।
— Shubh Rana (@ShubhRana0022) March 1, 2023
18 दिल्ली फायर सेवा के वाहन तैनात। अब तक कोई जानमाल का नुकसान नहीं।
लेकिन Weekday है तो अनुमान लगाया जा रहा है की लोगों की मौजूदगी तो होगी। @DelhiPolice @CPDelhi pic.twitter.com/V6IGYIPh1r
Story Highlights: new delhi building collapsed fire fighters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here