റോഡ് സേഫ്റ്റി വേൾഡ് സീരീസ്; ഇതുവരെ ശമ്പളം ലഭിച്ചില്ലെന്ന് ദക്ഷിണാഫ്രിക്ക ലെജൻഡ്സ്
റോഡ് സേഫ്റ്റി വേൾഡ് സീരീസ് രണ്ടാം എഡിഷനിലെ ശമ്പളം ലഭിച്ചില്ലെന്ന് ദക്ഷിണാഫ്രിക്ക ലെജൻഡ്സ് ടീം. ടൂർണമെൻ്റ് അവസാനിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും സംഘാടകരായ മജെസ്റ്റിക് ലെജൻഡ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡും പിഎംജി ഓർഗനൈസേഷൻസും തങ്ങൾക്ക് ശമ്പളം നൽകിയില്ലെന്ന് താരങ്ങൾ ആരോപിക്കുന്നു. ഇത് കാട്ടി താരങ്ങൾ സംഘാടകർക്ക് നോട്ടീസയച്ചു. ദി ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (rsws south africa salary)
ഏകദേശം ഒന്നരക്കോടി രൂപയോളം തങ്ങൾക്ക് ലഭിക്കാനുണ്ടെന്ന് താരങ്ങൾ പറയുന്നു. ജോണ്ടി റോഡ്സ്, വെർനോൺ ഫിലാൺഃറ്റർ, ജൊഹാൻ ബോത്ത തുടങ്ങിയ താരങ്ങളാണ് നോട്ടീസ് അയച്ചത്. ടീമിലെ 15 അംഗങ്ങളും നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്. പലതവണ ആവശ്യപ്പെട്ടിട്ടും ഈ പണം നൽകിയിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. പണം നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.
Read Also: നമൻ ഓജയുടെ തകർപ്പൻ ഫിഫ്റ്റി; ഇർഫാൻ പത്താൻ്റെ കിടിലൻ ഫിനിഷിംഗ്: റോഡ് സേഫ്റ്റി സീരീസിൽ ഇന്ത്യ ലെജൻഡ്സ് ഫൈനലിൽ
അതേസമയം, മഴ മൂലം പല മത്സരങ്ങളും നടന്നില്ലെന്നും ഈ മത്സരങ്ങൾക്ക് സ്പോൺസർമാർ പണം നൽകിയിട്ടില്ലെന്നും റോഡ് സേഫ്റ്റി വേൾഡ് സീരീസ് അധികൃതർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ താരങ്ങൾക്ക് മുഴുവൻ മാച്ച് ഫീയും ലഭിച്ചിട്ടില്ല. താരങ്ങളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും അവർ വഴങ്ങുന്നില്ലെന്ന് അധികൃതർ പറഞ്ഞായും റിപ്പോർട്ടിൽ പറയുന്നു. ‘
കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെയും കേന്ദ്ര ഐടി മന്ത്രാലയൻ്റെയും കേന്ദ്ര യുവജന, കായിക മന്ത്രാലയത്തിൻ്റെയും പിന്തുണയോടെ നടത്തിവരുന്ന ടി-20 ടൂർണമെൻ്റാണ് റോഡ് സേഫ്റ്റി വേൾഡ് സീരീസ്. രണ്ട് എഡിഷനിലും സച്ചിൻ തെണ്ടുൽക്കറുടെ കീഴിലുള്ള ഇന്ത്യ ലെജൻഡ്സ് ആണ് ജേതാക്കളായത്.
Story Highlights: rsws south africa salary issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here