കൊലപാതകിയെന്ന് സംശയിക്കുന്ന ആളില്‍ നിന്ന് പിടിച്ചെടുത്തത് ചോരപുരണ്ട മാംസം; നരമാംസഭോജനം നടത്താനെന്ന് സൂചന
മനുഷ്യമാസം എന്ന് സംശയിക്കുന്ന കിലോക്കണക്കിന് ചോരപുരണ്ട മാംസവുമായി നരഭോജിയെന്ന് സംശയിക്കുന്ന ആള്‍ പിടിയില്‍. പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണ്‍ വിമാനത്താവളത്തില്‍ വച്ചാണ് മാംസവുമായി മെന്‍ഡഡ് ഫെര്‍ണാണ്ടസ് എന്ന 25 വയസുകാരന്‍ പിടിയിലായിരിക്കുന്നത്. തന്റെ ജന്മനാടായ ബ്രസീലിലെ ബെലോ ഹൊറിസോണ്ടിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസ് പിടികൂടുകയും കൈയിലുണ്ടായിരുന്ന മാംസം പിടിച്ചെടുക്കുകയുമായിരുന്നു. (Suspected cannibal arrested after police find ‘suspicious meat’ in passenger’s suitcase)
ചോരക്കറ പുരണ്ട വസ്ത്രങ്ങള്‍ ധരിച്ചാണ് ഫെര്‍ണാണ്ടസ് യാത്ര ചെയ്തിരുന്നത്. അലന്‍ ലോപ്‌സ് എന്നയാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്ന പ്രതിയാണ് ഫെര്‍ണാണ്ടസ്. ബാഗിലുള്ളത് മനുഷ്യമാംസമാണോ എന്നും ഇത് അലനിന്റെ ശരീരാവശിഷ്ടങ്ങളാണോ എന്നും വിദഗ്ധ ശാസ്ത്രീയ പരിശോധന നടന്നുവരികയാണ്.
Read Also: ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു
ഭക്ഷിക്കുന്നതിനാണ് ഇയാള്‍ കൊലപാതകം നടത്തി മനുഷ്യമാംസം ശേഖരിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. വ്യാജരേഖകള്‍ ഉപയോഗിച്ചാണ് ഇയാള്‍ യാത്ര ചെയ്തതെന്നും കൊലപാതകം നടത്തിയത് ഇയാളെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.
Story Highlights: Suspected cannibal arrested after police find ‘suspicious meat’ in passenger’s suitcase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here