Advertisement

എല്ലാവിധ സൗഭാഗ്യങ്ങളും നേടാനാകുമോ? എന്താണ് റീല്‍സില്‍ വൈറലാകുന്ന ലക്കി ഗേള്‍ സിന്‍ഡ്രോം?

March 1, 2023
4 minutes Read
TikTok’s Latest Self-Help Trend, Explained: What Is Lucky Girl Syndrome?

വിദേശത്തുനിന്ന് റീല്‍സായി എത്തുന്ന കൗതുകകരമായ ലൈഫ് ഹാക്ക്‌സും മറ്റും വെറുതെ കണ്ട് നോക്കാനെങ്കിലും മലയാളികള്‍ക്ക് ഉള്‍പ്പെടെ ഇഷ്ടമാണ്. പരീക്ഷിച്ച് നോക്കുമോ എന്നത് രണ്ടാമത്തെ കാര്യം. ഈ അടുത്തായി വിദേശ റീല്‍സില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് ലക്കി ഗേള്‍ സിന്‍ഡ്രോം. സൗഭാഗ്യങ്ങളെ നമ്മിലേക്ക് എത്തിക്കാനുള്ള വഴി കൂടിയാണെന്ന് വിശ്വസിപ്പിച്ച് എത്തുന്ന ഈ ലൈഫ് ഹാക്ക് സത്യത്തില്‍ എന്താണ്? (TikTok’s Latest Self-Help Trend, Explained: What Is Lucky Girl Syndrome?)

നമ്മള്‍ ആഗ്രഹിക്കുന്ന സൗഭാഗ്യങ്ങള്‍ വെറുതെ സങ്കല്‍പ്പിച്ചുകൊണ്ടും മനസില്‍ കണ്ടുകൊണ്ടും എനിക്കിതാ അതെല്ലാം ലഭിക്കാന്‍ പോകുന്നുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സ്വയം വിശ്വസിപ്പിക്കുന്ന ഒരു വിഷ്വലൈസേഷന്‍ ടെക്‌നിക്കായാണ് ഈ ട്രെന്‍ഡ് റീല്‍സില്‍ കാണുന്നത്. ശാന്തമായി ഒരിടത്തിരുന്ന് എന്റെ സന്തോഷങ്ങള്‍ പാതിവഴിയിലാണ്, ഉടന്‍ അത് എന്നെത്തേടി വരുമന്ന് ആവര്‍ത്തിച്ച് പറഞ്ഞ് വിശ്വസിക്കുക മാത്രമാണ് ലക്കി ഗേള്‍ സിന്‍ഡ്രോം.

Read Also: ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു

ഇത് പുതിയ ആശയം ഒന്നുമല്ല. ലോ ഓഫ് അട്രാക്ഷന്‍ ഉള്‍പ്പെടെയുള്ള പല സിദ്ധാന്തങ്ങളുമായും ഈ ട്രെന്‍ഡിന് ബന്ധമുണ്ട്. റോണ്ട ബൈറിന്റെ ദി സീക്രട്ട് ഉള്‍പ്പെടെയുള്ള സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങളില്‍ ഇതേ ആശയം പല തവണ വന്നുപോയിട്ടുണ്ട്. എന്നിരിക്കിലും ഇത് കപടശാസ്ത്രമാണെന്നാണ് മിക്ക മനശാസ്ത്രജ്ഞരുടേയും അഭിപ്രായം.

ഇതൊരുതരം ടോക്‌സിക് പോസിറ്റിവിറ്റിയാണെന്നാണ് ഈ ട്രെന്‍ഡിനെക്കുറിച്ച് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ സൈക്കോളജി പ്രൊഫസര്‍ റോബര്‍ട്ട് വെസ്റ്റ് ലൈവ് സയന്‍സിനോട് അഭിപ്രായപ്പെടുന്നത്. സ്വന്തം ആഗ്രഹങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിക്കാതെ അത് സങ്കല്‍പ്പിക്കുക മാത്രം ചെയ്യുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും സൗഭാഗ്യങ്ങള്‍ ലഭിക്കാതെ വരുന്നത് നിരാശയ്ക്കും വിഷാദത്തിനും വരെ കാരണമാകുമെന്നും ഇത് ദൂരവ്യാപകമായ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: TikTok’s Latest Self-Help Trend, Explained: What Is Lucky Girl Syndrome?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top