Advertisement

ജയിലിലേക്ക് ലഹരിവസ്തുക്കൾ എറിഞ്ഞുകൊടുക്കുന്നതിനിടെ യുവാക്കൾ പിടിയിൽ

March 1, 2023
Google News 2 minutes Read

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് ലഹരി എത്തിക്കുന്ന സംഘം പിടിയിൽ. തളിപ്പറമ്പ് സ്വദേശികളായ അനീഷ് കുമാർ, മുഹമ്മദ്‌ ഫാസി എന്നിവരാണ് പിടിയിലായത് . മതിലിന് പുറത്ത് നിന്ന് ജയിൽ വളപ്പിലേക്ക് ബി.ഡി കെട്ടുകൾ വലിച്ചെറിയുന്നതിന് ഇടയിലാണ് പിടികൂടിയത്.
വളപ്പിൽ നിന്ന് 120 പാക്കറ്റ് ബീഡി പിടികൂടി.

പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്. എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്. ഇവരെ ചോദ്യം ചെയ്തു. പക്ഷേ ഇവർ ഒന്നും വെളിപ്പെടുത്തിയില്ല. ആർക്കുവേണ്ടിയാണ്, ആരാണ് പണം നൽകിയത് തുടങ്ങിയ വിവരങ്ങൾ പൊലീസ് ചോദിച്ചെങ്കിലും ഇവർ മറുപടി നൽകിയില്ല.

ഇതിനിടെ ജില്ലാ ജയിലിലും സെൻട്രൽ ജയിലിലും വ്യാപകമായ ലഹരി ഉപയോ​ഗമുണ്ടെന്നും പൊലീസിന് തടയാനാകില്ലെന്നും ആരോപണമുയർന്നു.

Read Also: കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയിൽ

Story Highlights: Two arrested for throw ganja in to Kannur district jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here