Advertisement

വരാപ്പുഴയിൽ പടക്ക നിർമാണം നടത്തിയത് നിയമവിരുദ്ധമായെന്ന് എഫ്ഐആർ

March 1, 2023
Google News 2 minutes Read
varapuzha fire crakcer fir

വരാപ്പുഴയിൽ പടക്ക നിർമാണം നടത്തിയത് നിയമവിരുദ്ധമായെന്ന് എഫ്ഐആർ. പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നടത്തിപ്പുകാർക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. പൊലീസും ബോംബ് സ്ക്വാഡും സ്ഫോടനവിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. അപകടത്തിൽ മരിച്ച ഡേവിസിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകി. പരുക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, സ്ഫോടനം നടന്ന പ്രദേശം സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാളെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് സഹായമഭ്യർത്ഥിക്കുമെന്നറിയിച്ചു. (varapuzha fire crakcer fir)

Read Also: വരാപ്പുഴ സ്‌ഫോടനം ; പൊലീസ് ഉടമയെ പ്രതിയാക്കി കേസെടുത്തു

വരാപ്പുഴയിലെ മുട്ടിനകത്ത് സ്ഫോടനം നടന്ന പടക്ക നിർമാണശാല പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായാണെന്നാണ് എഫ്ഐആറിലെ കണ്ടെത്തൽ. അനുവദനീയമായ അളവിലും കൂടുതൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പടക്കം സൂക്ഷിച്ചിരുന്നതെന്നും എഫ്ഐആറിൽ പറയുന്നു. ഇതോടെയാണ് കുറ്റകരമായ നരഹത്യയ്ക്ക് നടത്തിപ്പുകാരായ സഹോദരങ്ങളെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. ഒന്നാം പ്രതി ജെൻസൺ ഒളിവിലാണ്. രണ്ടാം പ്രതിയായ ജാൻസൺ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്. ഇരുവരുടെയും പിതാവ് ആൻസൻ അസുഖബാധിതനായതിനെ തുടർന്നാണ് മക്കൾ പടക്ക നിർമാണശാല ഏറ്റെടുത്ത് നടത്തിയത്. പടക്കനിർമാണശാലയ്ക്ക് ലൈസൻസില്ലെന്ന് ഇന്നലെ തന്നെ ജില്ലാ കലക്ടറും വ്യക്തമാക്കിയിരുന്നു. സ്ഫോടനമുണ്ടായ സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ വീടുകൾക്ക് കേടുപാടുകളുണ്ട്. പ്രദേശം സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാശനഷ്ടം കണക്കാക്കാൻ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയറിങ് വിഭാഗത്തെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു.

പൊട്ടാതെ ശേഷിച്ച പടക്കങ്ങൾ ബോംബ് സ്ക്വാഡ് ശേഖരിച്ച് നിർവീര്യമാക്കി. കൂടുതൽ അന്വേഷണം നടത്തിയശേഷമെ സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളുവെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Story Highlights: varapuzha fire crakcer blast fir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here